വിമാനത്താവളത്തില്‍ യാത്രക്കാരൻ്റെ ലൈസൻസുള്ള തോക്ക് അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു: 2 ജീവനക്കാര്‍ക്ക് പരുക്ക്

വാരാണസി: ലാല്‍ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലൈസൻസുള്ള പിസ്റ്റള്‍ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച്‌ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്ക്. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. എയർപോർട്ട് കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് സ്ക്രീനർമാർക്കാണ് പരുക്കേറ്റത്.

അസംഘഡ് സ്വദേശിയായ യാത്രക്കാരൻ ഭാര്യയോടൊപ്പം മുംബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (IX-1810) വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയതായിരുന്നു. കയ്യിലുള്ള തോക്ക് വിമാനത്തില്‍ കൊണ്ടുപോകുന്നതിനായി സുരക്ഷാ പരിശോധനാ കേന്ദ്രത്തില്‍ വെച്ച്‌ അദ്ദേഹം അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ജീവനക്കാർ ആയുധം പരിശോധിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി വെടിയുതിർന്നത്.

യാത്രക്കാരൻ തന്നെയാണ് വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. തറയില്‍ തട്ടിത്തെറിച്ച വെടിയുണ്ട സമീപത്തുണ്ടായിരുന്ന ജീവനക്കാരുടെ ദേഹത്ത് കൊള്ളുകയായിരുന്നു. വനിതാ ജീവനക്കാരിയുടെ തുടയ്ക്കും, പുരുഷ ജീവനക്കാരൻ്റെ കൈയ്ക്കുമാണ് പരുക്കേറ്റത്. പരുക്കേറ്റ ഇരുവരേയും ഉടൻ തന്നെ ന്യൂ ലക്ഷ്മി ട്രോമ സെൻ്ററില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ പ്രാദേശിക പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും, സുരക്ഷാ വീഴ്ചയെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

SUMMARY: Passenger’s licensed gun accidentally discharges at airport; 2 employees injured

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇരുചക്ര വാഹന യാത്രക്കാരെ ഇടിച്ചിട്ട് ക്രൂരത, സ്‌കൂട്ടറില്‍ 3 തവണ ഇടിച്ചു; സ്വകാര്യ ബസ് തടഞ്ഞ് യുവതി

കൊച്ചി: ഇടപ്പള്ളിയില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പരാതി. ഹോണ്‍ മുഴക്കി കടന്നുപോകാൻ...

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

Related Articles

Popular Categories