എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; 85 ലക്ഷം കൈമാറിയതിന്റെ രേഖകള്‍ കണ്ടെത്തി; വീണ ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തിയതായി ഇഡി

കൊച്ചി: എക്സാലോജിക്-സി എം ആര്‍ എല്‍ സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിയുടെ ഹവാല ഇടപാടുകള്‍ക്ക് തെളിവുകള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വരുമാനത്തിന് അപ്പുറമുള്ള പണമിടപാടുകള്‍ വീണ കൈകാര്യം ചെയ്തെന്ന രേഖകള്‍ ഇഡിക്ക് ലഭിച്ചു. 85 ലക്ഷം രൂപ വീണ ദുബൈയിലേക്ക് അയച്ചു. വീണയുടെ കൈയെഴുത്ത് കണക്കുകളും ഹവാല ഇടപാടിന്റെ തെളിവുകളും പരിശോധനയില്‍ കണ്ടെത്തിയെന്നാണു ഇ ഡി വെളിപ്പെടുത്തുന്നത്.

കോഴിക്കോട് നടന്ന റെയ്ഡിന്റെ പശ്ചാത്തലത്തില്‍ വീണയുടെ കൈയെഴുത്തോടുകൂടിയ രേഖകള്‍ കണ്ടെത്തി എന്നുള്‍പ്പെടെയാണ് ഇ ഡി വ്യക്തമാക്കിയിരിക്കുന്നത്. 3.49 ലക്ഷം ദിര്‍ഹം കൈമാറിയതിന്റെ രേഖകളും കണ്ടെത്തി. 20.05 കോടി ഇന്ത്യന്‍ രൂപ കൈമാറിയെന്നാണ് ഇ ഡി പറയുന്നത്. മറ്റൊരാളുടെ പേരിലെടുത്ത സിം കാര്‍ഡുകളും വൈ ഫൈ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ ഇന്റര്‍നെറ്റ് കോളിങിന് ഉള്‍പ്പെടെ ഉപയോഗിച്ചിരിക്കാം എന്നാണ് ഇ ഡി പറയുന്നത്.

ചില വ്യക്തികളുമായുള്ള ഇടപാടുകളുടെ കണക്കുകളും വീണയുടെ കൈയെഴുത്ത് കണക്കുകളില്‍ നിന്ന് ലഭിച്ചതായാണ് സൂചന. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച തുക എവിടെയൊക്കെ നിക്ഷേപിച്ചു എന്ന് കണ്ടെത്തുന്നതിനായാണ് ഇന്നലെ ഇ ഡി റെയ്ഡ് നടത്തിയിരുന്നത്. ഇതിനിടെയാണ് ലേക്കര്‍ ഇന്ത്യ കോര്‍പ് കമ്പനിയുടെ നടത്തിപ്പ് സംബന്ധിച്ച ദുരൂഹത ഇഡിയ്ക്ക് മുന്നിലെത്തുന്നത്. വീണയുടെ ഡയറിയിലും ഈ പേരുകള്‍ ഉണ്ടായിരുന്നു. മറ്റൊരു കമ്പനി സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്നലത്തെ പരിശോധന വീണ ടി, ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവരുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ചാണ് നടന്നത്.

ഹവാല മാര്‍ഗങ്ങളിലൂടെ ദുബൈയിലേക്ക് കടത്തിയപണം സി എം ആര്‍ എല്ലില്‍ നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സിന് ലഭിച്ച 2.78 കോടി രൂപയ്ക്ക് പുറമെയുള്ള തുകയാണെന്നാണ് ഇഡിയുടെ വിശദീകരണം. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിച്ച് അതീവ രഹസ്യ സ്വഭാവമുള്ള ഇന്റര്‍നെറ്റ് കോളുകള്‍ നടത്തിയതായി ഇഡി സംശയിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, സിം കാര്‍ഡ് നല്‍കിയ വ്യക്തി ഉള്‍പ്പെടെ കുറിപ്പുകളില്‍ പേരുള്ളവരുടെ കോഴിക്കോട്ടെ ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ ഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് ഇഡി ഈ വിവരങ്ങൾ വാർത്താക്കുറിപ്പിലൂടെ പുറത്തുവിട്ടത്. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ വീണയെ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിച്ചേക്കുമെന്നും ഇഡി അറിയിച്ചു.
SUMMARY: Exalogic-CMRL deal; 85 lakh transfer documents found; ED has found more evidence against Veena T

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

ബെംഗളൂരു വിമാനത്താവളത്തിൽ 24.53 കോടിയുടെ ലഹരിവേട്ട; പത്ത് യാത്രക്കാര്‍ പിടിയില്‍

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവവുമായി...

ക്ഷേത്രദർശനത്തിനെത്തിയ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും കുളത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണിയിൽ മുത്തച്ഛനും രണ്ട് കൊച്ചുമക്കളും ഫാം...

ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; മാ​ർ​ച്ച് ത​ട​ഞ്ഞ് പോ​ലി​സ്, ഇ​ന്ത്യ സഖ്യം എം.പിമാരെ കസ്റ്റഡിയിലെടുത്ത് നീക്കി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ...

നോർത്ത് വെസ്റ്റേൺ റെയിൽവേയിൽ 2008 അപ്രന്റീസ് ഒഴിവുകള്‍; അവസാന തീയതി നവംബർ ആറ്‌

ന്യൂഡല്‍ഹി: നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) 2,008 അപ്രന്റീസ് തസ്തികകളിലേക്കുള്ള വിജ്ഞാപനം...

വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം; സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ്...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ മാർച്ച്

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ രാജ്യ...

സമന്വയ ഓണവിരുന്ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം...

Related Articles

Popular Categories