200-ലധികം സെഷനുകള്‍, 400-ലധികം എഴുത്തുകാര്‍; ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ മൂന്നാം പതിപ്പ് നാളെ മുതൽ

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അക്ഷരോത്സവമായ ബുക്ക് ബ്രഹ്‌മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന് നാളെ ബെംഗളൂരു കോറമംഗല സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ തുടക്കമാകും. സാഹിത്യോത്സവത്തിന്റെ മുന്നോടിയായി ഓഗസ്റ്റ് 14 മുതല്‍ പുസ്തകശാലകളും ഫ്‌ലീ മാര്‍ക്കറ്റും ആരംഭിച്ചിരുന്നു. പ്രധാന പരിപാടിയായ സാഹിത്യ ചര്‍ച്ചകളും സാംസ്‌കാരിക പരിപാടികളുമാണ് നാളെ മുതല്‍ 23 വരെ നടക്കുന്നത്.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ സാഹിത്യോത്സവത്തില്‍ ഒമ്പത് വേദികളിലായി 207 ചര്‍ച്ചകള്‍, സംവാദങ്ങള്‍, പുസ്തക പ്രകാശന ചടങ്ങുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള നാനൂറിലധികം എഴുത്തുകാരും ചിന്തകരും കലാകാരന്മാരും പ്രസാധകരും പങ്കാളികളാകും.

രമേഷ് അരവിന്ദ്, പൂജ ഗാന്ധി, അനിത അഗ്‌നിഹോത്രി, അരുണവ സിന്‍ഹ, ബെന്യാമിന്‍, പെരുമാള്‍ മുരുഗന്‍, സല്‍മ, ഇമയം, ബിനോദ് ചൗധരി, റഷീദ് കിദ്വായ്, ദര്‍ശന്‍ പുട്ടണ്ണയ്യ, ടി.എം. കൃഷ്ണ, പോള്‍ സക്കറിയ, കെ.ആര്‍. മീര, വസുധേന്ദ്ര, മല്ലിക പ്രസാദ്, ഹരീഷ് ഭട്ട്, ടി.എന്‍. സീതാറാം, ഗിരീഷ് കാസറവള്ളി തുടങ്ങി നിരവധി പ്രമുഖ സാഹിത്യകാരന്മാരും കലാകാരന്‍മാരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും.

‘ബുക്ക് ബ്രഹ്‌മ – ബുക്ക് വേം ഫിക്ഷന്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരവും ‘ബുക്ക് ബ്രഹ്‌മ സാഹിത്യ പുരസ്‌കാരവും’ ഈ വേദിയില്‍ വെച്ച് സമ്മാനിക്കും. ‘ബുക്ക് ബ്രഹ്‌മ നോവല്‍ പുരസ്‌കാരം’, ‘ബുക്ക് ബ്രഹ്‌മ സ്വാതന്ത്ര്യദിന കഥാമത്സരം’ എന്നിവയുടെ ഫലപ്രഖ്യാപനവും  വേദിയില്‍ നടക്കും.

മലയാളത്തില്‍ നിന്നും എന്‍.എസ് മാധവന്‍, സക്കറിയ, കെ. ആര്‍ മീര, ബെന്ന്യാമിന്‍, ഇ.പി രാജഗോപാലന്‍, കെ. പി രാമനുണ്ണി, സുധാകരന്‍ രാമന്തളി, സന്തോഷ് ഏച്ചിക്കാനം പി വി ഷാജികുമാര്‍, ലിപിന്‍ രാജ്, എം. കെ ഹരികുമാര്‍, ജേക്കബ് എബ്രഹാം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ബെംഗളൂരുവില്‍ നിന്നുള്ള മലയാളി എഴുത്തുകാരും സാഹിത്യവിരുന്നിന്റെ ഭാഗമാകും.

മലയാളം സെഷനുകള്‍ :
21-08-2026 | വേദി: മഥന | രാവിലെ 11 മുതൽ 11.50 വരെ
നോവലിലെ അനുഭവലോകം 
പങ്കെടുക്കുന്നവർ: ബെന്യാമിൻ, ഇ സന്തോഷ് കുമാർ, പി വി ഷാജികുമാർ, ഡെന്നീസ് പോൾ (മോഡറേറ്റർ)

ഉച്ചയ്ക്ക് 2 മുതൽ 2.50 വരെ | വേദി: മഥന
എഴുത്തും വായനയും
പങ്കെടുക്കുന്നവർ: സോണിയ ചെറിയാൻ, ബിന്ദു സജീവ്, രമ പിഷാരടി, സതീഷ് തോട്ടശ്ശേരി, മുഹമ്മദ് കുനിങ്ങാട് (മോഡറേറ്റർ)

വൈകിട്ട് 4 മുതൽ 4.50 | വേദി: അക്ഷര
വിനിമയം വിവർത്തനത്തിലൂടെ
പങ്കെടുക്കുന്നവർ: കെ മോഹൻ കുണ്ഠാർ, വിഷ്ണുമംഗലം കുമാർ, സുധാകരൻ രാമന്തളി, മായ ബി നായർ (മോഡറേറ്റർ)

22 -0 8-2026 |  രാവിലെ 11 മുതൽ 11.50 |  വേദി: അക്ഷര
മലയാള നാടകം – രചനയും ആവിഷ്കാരവും
പങ്കെടുക്കുന്നവർ: പ്രകാശ് ബാരെ, ജോസഫ് ജോൺ, അനിൽ തിരുമംഗലം, കെ ആർ കിഷോർ (മോഡറേറ്റർ)

ഉച്ചക്ക് 1 മുതൽ 1.50 | വേദി: മഥന
മലയാള ചെറുകഥ- വളർച്ചയും പുതിയ പ്രവണതകളും
പങ്കെടുക്കുന്നവർ: കെ പി രാമനുണ്ണി, അർഷാദ് ബത്തേരി, ആഷ് അഷിത, ബ്രിജി കെ ടി (മോഡറേറ്റർ)

വൈകിട്ട് 4 മുതൽ 4.50 | വേദി: മഥന
സാഹിത്യ വിമർശനത്തിന്റെ വർത്തമാനം
പങ്കെടുക്കുന്നവർ: ഇ പി രാജഗോപാലൻ, രാഹുൽ രാധാകൃഷ്ണൻ, സജയ് കെ വി, രാഹുൽ എ ആർ (മോഡറേറ്റർ)

23-08-2026 |  വേദി: മഥന | രാവിലെ 11 മുതൽ 11.50
കവിതയിലെ വിഭിന്ന സ്വരങ്ങൾ
പങ്കെടുക്കുന്നവർ: പി രാമൻ, സന്ധ്യ ഇ, സോമൻ കടലൂർ, ടി പി വിനോദ് (മോഡറേറ്റർ)

ഉച്ചയ്ക്ക് 1 മുതൽ 1.50 വരെ | വേദി: അക്ഷര
കോളമെഴുത്ത് മലയാളത്തിൽ
പങ്കെടുക്കുന്നവർ: എംകെ ഹരികുമാർ, ജേക്കബ് എബ്രഹാം, ഇന്ദിരാ ബാലൻ, ഉമേഷ് രാമൻ (മോഡറേറ്റർ)

3 മുതൽ 3.50 വരെ | വേദി: മഥന
ടെക്നോ സംസ്കാരവും സാഹിത്യവും 
പങ്കെടുക്കുന്നവർ: എൻഎസ് മാധവൻ, സന്തോഷ് ഏച്ചിക്കാനം, എംപി ലിബിൻ രാജ്, അനീസ് സിസിഒ (മോഡറേറ്റർ)

🟥 പുസ്തക പ്രകാശനം
22-08-2026 |  വേദി: അനാവരണ
രാവിലെ 11.30 മുതൽ 11.55
50 കഥകൾ/ ഇംഗ്ലീഷ്/ സക്കറിയ-തുടര്‍ന്ന് സക്കറിയയും
അനുപമ രാജുവുമായുള്ള സംഭാഷണം

12.30 മുതൽ 12.55 വരെ
നീണ്ട കഥകൾ/ മലയാളം/എൻ.എസ്.മാധവൻ- തുടര്‍ന്ന് എൻ.എസ്.മാധവനും ടി പി വിനോദുമായുള്ള സംഭാഷണം

03.30 മുതൽ 03.55 വരെ

ജ്ഞാനഭാരം/മലയാളം/ഇ. സന്തോഷ് കുമാർ-തുടര്‍ന്നു
ഇ. സന്തോഷ് കുമാര്‍ ടോണി സേവ്യര്‍, രാഹുൽ രാധാകൃഷ്ണന്‍ എന്നിവരുമായി നടത്തുന്ന സംഭാഷണം.

🟥 മുഖാമുഖം

21,22 ദിവസങ്ങളില്‍ നടക്കുന്ന നടക്കുന്ന മുഖാമുഖത്തിൽ മലയാളം എഴുത്തുകാരായ എന്‍ എസ് മാധവന്‍, സക്കറിയ, കെ ആര്‍ മീര, ബെന്യാമിൻ, സോണിയ ചെറിയാൻ, സന്തോഷ് ഏച്ചിക്കാനം എന്നിവർ പങ്കെടുക്കും.

23ന് നടക്കുന്ന കവിത സെഷനിൽ സോമൻ കടലൂർ സംസാരിക്കും

23ന് നടക്കുന്ന ചിന്നാര ലോക- കുട്ടികളുടെ വിഭാഗത്തിൽ ‘യംഗ് വോയ്‌സസ്, ബിഗ് സ്റ്റോറീസ്’ (ഇംഗ്ലീഷ് + മലയാളം) മലയാളി ബാല രചയിതാവ് ഓസ്റ്റിൻ അജിത്ത് പങ്കെടുക്കും

🟥  സാംസ്‌കാരിക പരിപാടികള്‍:

ഓഗസ്റ്റ് 21: വൈകുന്നേരം 6:30 മുതല്‍ ചലച്ചിത്ര സംവിധായകന്‍ നടേഷ് ഹെഗ്‌ഡെയുമായുള്ള സംവാദവും, തുടര്‍ന്ന് അദ്ദേഹത്തിന്റെ ‘വാഘാചിപാണി’ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും നടക്കും. ഓഗസ്റ്റ് 22: രാവിലെ 8:30 മുതല്‍ 9:50 വരെ പ്രശസ്ത സംഗീതജ്ഞരായ റഫി ഖാന്റെയും ഷഫി ഖാന്റെയും സിത്താര്‍ ജുഗല്‍ബന്ദി അരങ്ങേറും. വൈകുന്നേരം 4:00 മുതല്‍ 4:50 വരെ ‘ചിന്നര ലോക’ വേദിയില്‍ വിജയനഗര ബിംബ സംഘം അവതരിപ്പിക്കുന്ന ‘ഹൊത്തിഗെയ ഗൊത്തു’ എന്ന കുട്ടികളുടെ നാടകം നടക്കും.
‘NEWZEN’ വേദിയില്‍ അക്ഷത പാണ്ഡവപുര അവതരിപ്പിക്കുന്ന ‘ലേക്ക് ഔട്ട്’ എന്ന ഏകപാത്ര നാടകവും ഉണ്ടാകും. തുടര്‍ന്ന് വൈകുന്നേരം 6:30 മുതല്‍ 8:30 വരെ ഡോ. ടി. എസ്. സത്യവതിയും സംഘവും അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരിയും നടക്കും.

ഓഗസ്റ്റ് 23: സാഹിത്യോത്സവത്തിന്റെ അവസാന ദിനമായ  23-ന് രാവിലെ 8:30 മുതല്‍ 9:50 വരെ അനിരുദ്ധ് ഐതാളും സംഘവും അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത കച്ചേരി നടക്കും. വൈകുന്നേരം 6:30 മുതല്‍ രാത്രി 9:30 വരെ പട്‌ല സതീഷ് ഷെട്ടിയുടെ നേതൃത്വത്തില്‍ നാഗവൃജ ക്ഷേത്ര പാവഞ്ചെയുടെ ശ്രീ ജ്ഞാനശക്തി സുബ്രഹ്‌മണ്യസ്വാമി കൃപാപോഷിത യക്ഷഗാന മണ്ഡലി അവതരിപ്പിക്കുന്ന യക്ഷഗാനത്തോടെ സാഹിത്യോത്സവത്തിന് സമാപനമാകും.

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവ്-2026-ലെ എല്ലാ സാഹിത്യ ചര്‍ച്ചകളിലേക്കും പുസ്തക പ്രകാശനങ്ങളിലേക്കും സാംസ്‌കാരിക പരിപാടികളിലേക്കും പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.bookbrahmalitfest.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സാംസ്കാരിക പരിപാടികള്‍, സാഹിത്യസെഷനുകള്‍ എന്നിവയുടെ ഷെഡ്യൂള്‍

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ...

കേരളസമാജം ഈസ്റ്റ് സോൺ ഓണാഘോഷം 

ബെംഗളൂരു: കേരളസമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം ഓണക്കാഴ്ചകള്‍ ഹെന്നൂര്‍ നവജീവന്‍ കണ്‍വെന്‍ഷന്‍...

മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

കൊച്ചി: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ  മാറ്റം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം,...

ഐസ്ക്യൂബ് ഒബ്സർവേറ്ററിയുടെ ശിൽപി; ഫ്രാൻസിസ് ഹാൾസെന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം

സ്റ്റോക്ക്‌ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ...

കേരളസമാജം നെലമംഗല മെഗാ വടംവലി മത്സരം; തണ്ടർ ബോയ്സ് മീനങ്ങാടിക്ക് ഒന്നാം സ്ഥാനം

ബെംഗളൂരു: കേരളസമാജം നെലമംഗലയുടെ ഓണാഘോഷങ്ങളുടെ ഭാഗമായി ബസവണ്ണ ദേവരമഠം സ്കൂൾ ഗ്രൗണ്ടിൽ...

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം മാർക്ക്ഓൺ ഹോംസ് ബിൽഡേഴ്‌സുമായി ചേർന്ന് സംഘടിപ്പിച്ച ഈ...

യാത്രാമധ്യേ ദാരുണാന്ത്യം; സ്കൂട്ടറിൽ നിന്ന് വീണ യുവ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം....

സൗരവ് ഗാം​ഗു​ലി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ഇന്ത്യൻ പ്രീമിയർ ലീഗ്...

ബെംഗളൂരു വിമാനത്താവളത്തിൽ 24.53 കോടിയുടെ ലഹരിവേട്ട; പത്ത് യാത്രക്കാര്‍ പിടിയില്‍

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവവുമായി...

Related Articles

Popular Categories