ഡോ. സുഷ്മ ശങ്കർ രചിച്ച ബാലകവിതാ സമാഹാരം ‘ചിന്നര നിനാദ’ പ്രകാശനം നാളെ ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തില്‍

ബെംഗളൂരു: ഡോ. സുഷ്മ ശങ്കർ രചിച്ച കന്നഡ ബാലകവിതാസമാഹാരം ‘ചിന്നര നിനാദ’ ബുക്ക് ബ്രഹ്മ ലിറ്ററേച്ചർ സാഹിത്യോത്സവത്തില്‍ നാളെ പ്രകാശനം ചെയ്യും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 1.25 വരെ കോറമംഗലയിലെ സെന്റ് ജോൺ ഓഡിറ്റോറിയത്തിലാണ് പ്രകാശനച്ചടങ്ങ്. സാഹിത്യോത്സവത്തിന്റെ കന്നഡ സെഷനിലാണ് പുസ്തകപ്രകാശനം നടക്കുന്നത്. ഡോ. സുഷ്മ ശങ്കറിനൊപ്പം ഡോ. ബി. എസ്. ശിവകുമാറും ഡോ. ബാലപ്പ ഇരപ്പ ചിനഗുണ്ടിയും സെഷനിൽ പങ്കെടുക്കും.

കുട്ടികളുടെ സ്വപ്നങ്ങളും സങ്കൽപ്പങ്ങളും കൗതുകങ്ങളും നിഷ്കളങ്കമായ വികാരങ്ങളും കവിതയിലൂടെ ആവിഷ്കരിക്കുന്ന കൃതിയാണ് ‘ചിന്നര നിനാദ’. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും കന്നഡ ഭാഷയോടും സാഹിത്യത്തോടും അടുപ്പം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമം കൂടിയാണ് ഈ കവിതാസമാഹാരം.

കന്നഡ സംസാരിക്കാത്ത കുട്ടികൾക്കും മുതിർന്നവർക്കും കന്നഡ പഠിപ്പിച്ചും കുട്ടികളുമായി നിരന്തരം ഇടപഴകിയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിന്റെ തന്റെ അധ്യാപകാനുഭവമാണ് ഡോ. സുഷ്മ ശങ്കറിന്റെ രചനയ്ക്ക് പിന്നിലെ പ്രധാന പ്രചോദനം. കഴിഞ്ഞ 13 വർഷമായി ‘തൊദൽനുടി’ എന്ന കന്നഡ ബാലമാസികയുടെ എഡിറ്ററായി കുട്ടികളുടെ സാഹിത്യലോകവുമായി അവർ പുലർത്തുന്ന ആത്മബന്ധവും കൃതിയുടെ രൂപീകരണത്തിൽ നിർണായകമായി.

മൊബൈൽ ഫോണിന്റെയും സാമൂഹികമാധ്യമങ്ങളുടെയും അമിതമായ ഉപയോഗം കുട്ടികളെ പുസ്തകങ്ങളിൽനിന്നും വായനയിൽനിന്നും അകറ്റുന്ന കാലത്ത്, വായനയുടെ പ്രാധാന്യത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതുമാണ് കൃതി. ഒരു നല്ല പുസ്തകം കുട്ടിയുടെ സങ്കൽപ്പശക്തിയും ഭാഷയും ചിന്താശേഷിയും ഏകാഗ്രതയും സംവേദനശേഷിയും വളർത്തുമെന്ന സന്ദേശമാണ് കവിതകളിലൂടെ മുന്നോട്ടുവയ്ക്കുന്നത്.

ചിന്മയി പബ്ലിക്കേഷൻസ്, ധാർവാഡ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കുട്ടികളുടെ മനസ്സിൽ വായനയോടുള്ള സ്നേഹവും കന്നഡയോടുള്ള അഭിമാനവും സാഹിത്യത്തോടുള്ള താൽപര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃതി വായനക്കാരിലേക്ക് എത്തുന്നത്.
SUMMARY: Children’s poetry collection ‘Chinnara Ninada’ written by Dr. Sushma Shankar; to be released tomorrow at Book Brahma Literary Festival

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എറണാകുളത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചങ്ങമ്പുഴ പാര്‍ക്കിന്...

ദീപ്തി വടംവലി മത്സരം: റെഡ് ഫോഴ്സ് ചെർപ്പുളശേരി ജേതാക്കൾ

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തേഴാമത് അന്തർ സംസ്ഥാന വടംവലി...

തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചു

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 135...

കോഴിക്കോട് മുക്കത്ത് നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുക്കത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരശ്ശേരി...

കർണാടകയിൽ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നവംബർ 23 മുതൽ ഇടിമിന്നലിനും മഴയ്ക്കും...

സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; ജിം പരിശീലകൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സിൽക്ക് ബോർഡ് ഔട്ടർ റിങ് റോഡിൽ കാറിടിച്ച് ജിം...

പയ്യന്നൂരിലെ ധനരാജ് വധക്കേസിൽ വിധി ഇന്ന്

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ...

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു; ചൊവ്വാഴ്ച മുതല്‍ ശക്തമാകും

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴയെത്തുന്നു. അടുത്ത അഞ്ച് ദിവസത്തേയ്ക്കുള്ള...

Related Articles

Popular Categories