ഓണച്ചന്തകൾക്ക് തുടക്കമായി

ബെംഗളൂരു: ഓണത്തോടനുബന്ധിച്ച് വിവിധ മലയാളി കൂട്ടായ്മകള്‍ ഏർപ്പെടുത്തിയ ഓണച്ചന്തകൾക്ക്  പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിൽ നിന്ന് നേരിട്ടെത്തിക്കുന്ന ചേന, ചേമ്പ്, വാഴക്കായ്, പടവലം, കുമ്പളങ്ങ, പച്ചമുളക് തുടങ്ങിയ പച്ചക്കറികൾ, നാടൻ നേന്ത്രക്കായ വറുത്തത്, ശർക്കരവരട്ടി, വിവിധതരം അച്ചാറുകൾ, പപ്പടം, അടപ്രഥമൻ, പാൽപ്പായസം എന്നിവയ്ക്ക് ആവശ്യമായ അട, ശർക്കര, ഉണക്ക മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവയു ടെ കോമ്പോ പാക്കുകൾ, മട്ടയരി, വെളിച്ചെണ്ണ, , നാടൻ മസാലക്കൂട്ടുകൾ എന്നിവയുടെ ഓണച്ചന്തകളില്‍ ലഭ്യമാക്കുന്നുണ്ട്.

കേരളസമാജം ദൂരവാണിനഗർ വിജിനപുര ജൂബിലി സ്കൂളിലെ ഓണച്ചന്ത കെ.ആർ. പുരം എം.എൽ.എ. ബസവരാജും എൻ.ആർ.ഐ. ലേ ഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂ (സി.ബി.എസ്.ഇ.)ളിലെ ഓണച്ചന്ത കോലാർ എം.എൽ.എ. കൊത്തൂർ ജി. മഞ്ജുനാഥ്, സോഷ്യൽ വർക്കർ കൃഷ്ണമൂർത്തി എന്നിവരും ഉദ്ഘാടനം ചെയ്തു. സമാജം ഭാരവാഹികൾ, സോണൽ സെക്രട്ടറിമാർ, പ്രവർത്തകസമിതി അംഗങ്ങൾ, വനിതാ വിഭാഗം, യുവജനവിഭാഗം ഭാരവാഹികൾ, പ്രവർത്തകർ, ഓണച്ചന്ത കൺവീനർമാർ,

ജോയന്റ് കൺവീനർമാർ, മുൻ ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു. മാർക്കറ്റ് നിരക്കിനെക്കാൾ കുറഞ്ഞ വിലക്കാണ് ചന്തയിൽ നേന്ത്രപ്പഴം, പലതരം ചിപ്‌സുകൾ എന്നിവ വിൽക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ഓണച്ചന്തകൾ ഓഗസ്റ്റ് 25 വരെ  പ്രവര്‍ത്തിക്കും.

ഹൊസൂർ കൈരളി സമാജം ഓണച്ചന്തയുടെ വിപണന ഉദ്ഘാടനം ഓണച്ചന്ത ചെയർമാൻ ഹാലി ജോസൻ എന്‍വി നാരായണൻ കുട്ടിക്ക് വാഴക്കുല നൽകി നിർവ്വഹിക്കുന്നു, സമാജം പ്രസിഡന്റ്‌, സി. ഗണേശൻ, ജനറൽ സെക്രട്ടറി മാത്യു തോമസ്, ഹോണററി പ്രസിഡന്റ്‌ എ. രവീന്ദ്രൻ, മറ്റ് സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഹൊസൂർ രാജഭോജനം ഹോട്ടൽ കെട്ടിടത്തിലാണ് ഓണച്ചന്ത ഈ വർഷം പ്രവർത്തിക്കുന്നത്. കേരളത്തിൽ നിന്ന് കൊണ്ടുവന്ന ഗുണ മേന്മയുള്ള നാടൻ ഉത്പന്നങ്ങളും നാടൻ വസ്ത്രങ്ങളും നാലു ദിവസം നീണ്ടു നിൽക്കുന്ന വിപണന മേളയിൽ ഇടം പിടിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ചന്ത പ്രവർത്തിക്കുന്നതാണെന്ന് ചെയർമാൻ ഹാലി ജോസൻ അറിയിച്ചു.

ഹൊസൂർ കൈരളി സമാജം ഓണച്ചന്തയുടെ വിപണന ഉദ്ഘാടനം
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കോഴിക്കോട്: കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മർദിച്ച സംഭവത്തില്‍ മുഖ്യപ്രതി...

സ്വർണവിലയില്‍ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വൻ വർധനവ്. ഗ്രാമിന് 80 രൂപ ഉയർന്നതോടെ...

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

സൈബർ തട്ടിപ്പ്; ഏഴ് മാസത്തിൽ 558 കോടി നഷ്ടമായി

ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ...

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു, തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ...

പോലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളുരൂ: ബെംഗളൂരു സിറ്റി പോലീസ് മയക്കുമരുന്ന്, തട്ടിപ്പ് കേസുകളിൽ അറസ്റ്റ് ചെയ്ത...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ...

Related Articles

Popular Categories