ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

ബെംഗളുരു: ഓൺലൈനായി വിഷക്കായ വില്പന നടത്തിയ പ്ലാറ്റ്ഫോമുകൾക്കെതിരെ കടുത്ത നടപടിയുമായി കർണാടക സർക്കാർ. ആമസോൺ, ഇൻസ്റ്റമാർട്ട്, ബിഗ് ബാസ്കറ്റ് എന്നീ കമ്പനികളുടെ ഫുഡ് ലൈസൻസുകൾ കർണാടക ഭക്ഷ്യസുരക്ഷാ-മരുന്ന് നിയന്ത്രണ വകുപ്പ് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. മനുഷ്യന് ഹാനികരമായ ദത്തൂര ചെടിയുടെ (ഉമ്മത്തിൻ കായ) കായും വിത്തുകളും ഓൺലൈനായി വിൽക്കാൻ വച്ചതാണ് കാരണം. ഭക്ഷ്യവസ്തുവായി ഇത് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്ലാറ്റ്ഫോമുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാനും കർണാടക ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു. ബെംഗളൂരു ജെസി നഗർ സ്വദേശി നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഗുരുതരമായ നിയമലംഘനം കണ്ടെത്തിയത്.

നൈറ്റ്ഷേഡ് കുടുംബത്തിൽപ്പെട്ട ഉമ്മം അത്യധികം വിഷാംശമുള്ള സസ്യമാണ്. കൃത്യമായി ശുദ്ധീകരിക്കാതെ ഇവ കഴിക്കുന്നത് അബോധാവസ്ഥയിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം. ഈ പ്ലാറ്റ്ഫോമുകളിലേക്ക് വിഷക്കായകൾ വിതരണം ചെയ്ത നിർമാതാക്കൾക്കും വിൽ്്പനക്കാർക്കുമെതിരെയും കർശന നടപടിയെടുക്കാൻ ലൈസൻസിങ് അതോറിറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.ദത്തൂര ഉൾപ്പെടയുള്ളവ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്യുന്നതിനും വിൽപന നടത്തുന്നതിനും എതിരെ വകുപ്പ് നേരത്തെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിവിധ പ്ലാറ്റ്ഫോമുകളിൽ ദത്തൂര വിൽപ്പനയ്ക്കുണ്ടെന്നായിരുന്നു കണ്ടെത്തൽ. ഫു‍ഡ് സേഫ്റ്റി ആൻ‍് സ്റ്റാൻഡേർ‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) രജിസ്ട്രേഷനും ലൈസൻസ് നമ്പരും ഉൾ പ്പെടെയായിരുന്നു ചില പ്ലാറ്റ്ഫോമുകളിൽ വിൽപന.

അതേസമയം കേസിൽ നൽകിയ നോട്ടീസിന് ആമസോൺ മറുപടി നൽകിയില്ല. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ, ഉൽപ്പന്നങ്ങൾ നീക്കം ചെയ്‌തെന്നും ‘ഭക്ഷണത്തിന് ഉപയോഗിക്കരുത്’ എന്ന ലേബലോടെ മാത്രമേ ഇനി നൽകൂ എന്നും ബിഗ് ബാസ്‌കറ്റ് അറിയിച്ചു. എന്നാൽ, ഇത് ജീവന് ഭീഷണിയാകുന്ന വിഷയമായതിനാൽ കമ്പനികളുടെ മറുപടി തൃപ്തികരമല്ലെന്ന് അധികൃതർ വ്യക്തമാക്കി. കമ്പനികൾ കൃത്യമായ മറുപടിയും നിർദേശങ്ങൾ പാലിച്ചതായുള്ള റിപ്പോർട്ടും സമർപ്പിച്ചതിന് ശേഷം മാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കൂ.
SUMMARY: A poisonous berry with food; Food license of Amazon, Swiggy, Big Basket platforms canceled

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

Related Articles

Popular Categories