നിലമ്പൂര്‍: കടുവകളുടെയും കാട്ടാനകളുടെയും ആക്രമണത്തില്‍ നിരവധി മനുഷ്യര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഡല്ലൂര്‍ താലൂക്കില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. വ്യാപാരികളും നാട്ടുകാരും സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഗൂഡല്ലൂരില്‍ കടുവയും കാട്ടാനയും മനുഷ്യ ജീവനുകളെടുക്കുമ്പോള്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.
കടകമ്പോളങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നുണ്ടെങ്കിലും പിന്നീട് പോലീസ് സഹായത്തോടെ കടന്നുപോകുന്നുണ്ട്. വഴിക്കടവ് നാടുകാണി ചുരംവഴി ഗൂഡല്ലൂരിലേക്ക് പോയ നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു. ഊട്ടി, മൈസൂർ, ബംഗളൂരു പ്രദേശത്തേക്ക് സഞ്ചരിച്ച വാഹനങ്ങളും തിരിച്ചയച്ചു. കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും പൂർണമായി അടച്ചു. വയനാട്ടിലേക്കും മൈസൂരിലേക്കും സഞ്ചരിക്കേണ്ടവർ ചുരമിറങ്ങി അരീക്കോട് താമരശ്ശേരി ചുരംവഴിയും ഊട്ടിയിലേക്കുള്ള യാത്രക്കാർ പാലക്കാട് വഴിയുമാണ് സഞ്ചരിച്ചത്. വാഹനം തടയുന്നത് കർശനമായതോടെ മലപ്പുറം ജില്ലയിലൂടെ കടന്നുപോകേണ്ട കെഎസ്ആർടിസികൾ ഭൂരിഭാഗവും വഴിക്കടവിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങി.
SUMMARY: Wildlife attack: 48-hour bandh begins in Gudalur
















