വന്യജീവി ആക്രമണം: ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി

നിലമ്പൂര്‍: കടുവകളുടെയും കാട്ടാനകളുടെയും ആക്രമണത്തില്‍ നിരവധി മനുഷ്യര്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഡല്ലൂര്‍ താലൂക്കില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഹര്‍ത്താല്‍ തുടങ്ങി. വ്യാപാരികളും നാട്ടുകാരും സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. ഗൂഡല്ലൂരില്‍ കടുവയും കാട്ടാനയും മനുഷ്യ ജീവനുകളെടുക്കുമ്പോള്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.

കടകമ്പോളങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയുന്നുണ്ടെങ്കിലും പിന്നീട് പോലീസ് സഹായത്തോടെ കടന്നുപോകുന്നുണ്ട്.  വഴിക്കടവ് നാടുകാണി ചുരംവഴി ഗൂഡല്ലൂരിലേക്ക് പോയ നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു. ഊട്ടി, മൈസൂർ, ബംഗളൂരു പ്രദേശത്തേക്ക് സഞ്ചരിച്ച വാഹനങ്ങളും തിരിച്ചയച്ചു. കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും പൂർണമായി അടച്ചു. വയനാട്ടിലേക്കും മൈസൂരിലേക്കും സഞ്ചരിക്കേണ്ടവർ ചുരമിറങ്ങി അരീക്കോട് താമരശ്ശേരി ചുരംവഴിയും ഊട്ടിയിലേക്കുള്ള യാത്രക്കാർ പാലക്കാട് വഴിയുമാണ് സഞ്ചരിച്ചത്. വാഹനം തടയുന്നത് കർശനമായതോടെ മലപ്പുറം ജില്ലയിലൂടെ കടന്നുപോകേണ്ട കെഎസ്ആർടിസികൾ ഭൂരിഭാഗവും വഴിക്കടവിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങി.
SUMMARY: Wildlife attack: 48-hour bandh begins in Gudalur

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ...

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഒക്ടോബർ 25 ന്...

കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ...

പ്രകാശനം

ചെറുകഥ കല ജി. കെ "ഒന്നും വെറുതെ ആവില്ല" ഒരിക്കൽ ഒരു ഫേസ്ബുക്ക് സുഹൃത്ത്...

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും’: പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍...

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

Related Articles

Popular Categories