ബെംഗളൂരു: വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിലെ രണ്ട് ജീവനക്കാർക്ക് വൈദ്യുതാഘാതമേറ്റു. വർതൂർ മെയിൻ റോഡിൽ സഹസ്ര ആശുപത്രിക്ക് സമീപം ഞായറാഴ്ച രാവിലെ 10.30നും 11നും ഇടയിലാണ് സംഭവം.
46കാരനായ വെങ്കടരാജുവിനും 47കാരനായ ശ്രീനിവാസിനുമാണ് വൈദ്യുതാഘാതമേറ്റത്. 11 കെവി വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെയായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റതിനെ തുടര്‍ന്നു ഇരുവരും അബോധാവസ്ഥയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികള്‍ ബെസ്കോമിനെ വിവരം അറിയിക്കുകയും തുടര്‍ന്നു വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
ഇരുവരെയും ചികിത്സയ്ക്കായി ഓൾഡ് എയർപോർട്ട് റോഡിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
SUMMARY: Two BESCOM employees electrocuted while carrying out maintenance on an 11 kV line
















