ബെംഗളൂരു: ബെംഗളൂരു നമ്പീശൻ അസോസിയേഷന്റെ കുടുംബ സംഗമവും ഓണാഘോഷവും ജാലഹള്ളി ഷെട്ടിഹള്ളിയിലെ ദൃശ്യ ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന അംഗങ്ങളായ കെ. പി. നാരായണൻ നമ്പീശൻ, വി. എം. വിഷ്ണു നമ്പീശൻ, വി. എം. ഉണ്ണികൃഷ്ണൻ നമ്പീശൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രസിഡന്റ് അരുൺ യു. ശ്രീ സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തി. സെക്രട്ടറി രാജീവ് വി. എം. റിപ്പോർട്ട് അവതരിപ്പിച്ചു. കെ. എൻ. നാരായണൻ 2025–26 വർഷത്തെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇന്ദിര നാരായണൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു.
വി. എം. വിഷ്ണു നമ്പീശൻ, വി. എം. ഉണ്ണികൃഷ്ണൻ നമ്പീശൻ, പത്മനാഭൻ, പാർവതി ശ്രീനിവാസൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സാംസ്കാരിക പരിപാടികളുടെ ഭാഗമായി അസോസിയേഷന്റെ വനിതാ വിഭാഗം അവതരിപ്പിച്ച തിരുവാതിരകളി, മഹേഷ് രവിവർമ്മയുടെ കരോക്കെ ഗാനാലാപനം, ബിനിത, പ്രവീണ എന്നിവരുടെയും മറ്റ് അംഗങ്ങളുടെയും നൃത്തപരിപാടികളും അരങ്ങേറി. 10, 12-ാം ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
SUMMARY: Nambeesan Association Family Reunion and Onam Celebration
















