ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിന്റെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷവും കുടുംബസംഗമവും ‘തരംഗം 2026’ സെപ്റ്റംബർ 12,13 തീയതികളിൽ,ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.
12 ന് വൈകിട്ട് 3 മണി മുതൽ കായിക,അത്തപൂക്കള, വടംവലി മത്സരങ്ങളും കുട്ടികൾക്കുള്ള ചിത്രരചനാ മത്സരവും 13 ന് രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും,, ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്. സാംസ്‌കാരിക സമ്മേളനത്തിൽ അനേകൽ എംഎല്‍എ ബി ശിവണ്ണ, കെഎന്‍എസ്എസ് ബോർഡ് ചെയർമാൻ ആർ മനോഹരക്കുറുപ്പ്, ജനറൽ സെക്രട്ടറി ടി വി നാരായണൻ, ഖജാൻജി വിജയകുമാർ മറ്റു വിശിഷ്ടാതിഥികൾ എന്നിവര്‍ പങ്കെടുക്കും .
വൈകിട്ട് 4 മണി മുതൽ പിന്നണി ഗായിക ദുർഗാ വിശ്വനാഥ് ചാനൽ താരങ്ങളായ നികേഷ്, മോനിഷ്, ഷാനിത്, സന്തോഷ് ഞാറക്കൽ, മഹേഷ് എന്നിവർ ഒന്നിക്കുന്ന ലൈവ് മ്യൂസിക് ഷോ, ചാനൽ തരാം കിഷോർ അന്തിക്കാടിന്റെ സാക്സഫോൺ ഫ്യൂഷൻ എന്നിവ ഉണ്ടായിരിക്കുന്നതാണ് എന്ന് കരയോഗത്തിനു വേണ്ടി പ്രസിഡന്റ് വേണുഗോപാൽ സെക്രട്ടറി രാജേഷ് കുമാർ ഖജാൻജി പ്രമോദ് കുമാർ എന്നിവർ അറിയിച്ചു.
















