പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുതുക്കോട് കുന്നുശ്ശേരിതെരുവ് സ്വദേശി മുഹമ്മദ് ഷാഫിർ (30) ആണ് മരിച്ചത്. ബൈക്ക് അപകടത്തിലാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയവരാണ് ഷാഫിറിനെ റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. സമീപത്ത് ബൈക്കും മറിഞ്ഞുകിടന്നിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
മൃതശരീരം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Young man found dead by the roadside in Pudukkottai
















