സിജെപി സമരത്തിനിടെ ആക്രമണം: തീവ്ര ഹിന്ദു സംഘടനാ പ്രവര്‍ത്തകൻ സ്വതന്ത്ര ഭരദ്വാജിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: സിജെപി (CJP) സമരത്തിനിടെ വിദ്യാർഥിനിയുടെ പിതാവിനെ ക്രൂരമായി മർദിച്ചെന്ന കേസില്‍ പ്രതിയായ തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ വിചാരണക്കോടതിയാണ് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. സെപ്റ്റംബർ അഞ്ചിനാണ് ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

പ്രതിയുടെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും സമരത്തിനിടെ പരാതിക്കാരനായ വിദ്യാർഥിനിയുടെ പിതാവാണ് ഭരദ്വാജിനെ ആദ്യം ആക്രമിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പരാതിക്കാരൻ ആദ്യം മർദിക്കുന്നതിന്റെ വീഡിയോ തെളിവുകളുണ്ടെന്നും എസ്സി/എസ്റ്റി (SC/ST) നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.

മുമ്പ് കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം വിട്ടയച്ച പ്രതിയെ, പിന്നീട് വിഷയം രാഷ്ട്രീയ വിവാദമായപ്പോഴാണ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് വീണ്ടും അറസ്റ്റ് ചെയ്തതെന്നും അഭിഭാഷകൻ വ്യക്തമാക്കി. എന്നാല്‍, ജാമ്യാപേക്ഷയെ പരാതിക്കാരന്റെ അഭിഭാഷകൻ ശക്തമായി എതിർത്തു.

പ്രതി പരാതിക്കാരന് നേരെ ജാതീയ അധിക്ഷേപം നടത്തിയെന്നും അതിക്രമം നടത്തിയതായി ഒരു വീഡിയോ അഭിമുഖത്തില്‍ സ്വയം സമ്മതിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. ആദ്യത്തെ പരാതിയില്‍ ജാതീയ അധിക്ഷേപത്തെക്കുറിച്ച്‌ പരാമർശമില്ലായിരുന്നെന്നും പിന്നീട് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ പുതിയ വകുപ്പുകള്‍ കൂട്ടിച്ചേർത്തതെന്നും ഡല്‍ഹി പോലീസ് കോടതിയില്‍ വ്യക്തമാക്കി.

SUMMARY: Attack during CJP protest: Interim bail for Swatantra Bharadwaj, a member of a hardline Hindu organization

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറ്റം ചോദ്യം ചെയ്ത സഹോദരങ്ങൾക്ക് ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറി സ്ഥാപിച്ച കടകൾ നീക്കണമെന്ന് ആവശ്യപ്പെട്ടതിനെ...

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ദാദാസാഹേബ് ഫാൽകെ...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍...

തലശ്ശേരി ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല്...

അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിന്റെ സീലിങ് തകര്‍ന്നു

തെഹ്‌റാൻ: ഇറാനില്‍ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങള്‍ തകർന്നുവീണു....

ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി...

ശാസ്ത്ര സാഹിത്യ വേദി ശാസ്ത്ര സെമിനാർ

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി...

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ...

Related Articles

Popular Categories