കൊല്ലം: ഓച്ചിറയില്‍ നിന്ന് വൻ മദ്യ ശേഖരം പിടികൂടി എക്സൈസ്. ചങ്ങൻകുളങ്ങരയില്‍ കൊച്ചുമടത്തില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് എക്സൈസ് സംഘം മദ്യ ശേഖരം പിടിച്ചെടുത്തത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 62 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. 124 കുപ്പികളിലായാണ് മദ്യം സൂക്ഷിച്ചിരുന്നത്.
രഹസ്യവിവരത്തെ തുടർന്ന് പരിശോധന. ഡ്രൈ ഡേകളില്‍ ഉയർന്ന വിലയ്ക്ക് മദ്യം വില്‍പന നടത്തുന്നതായി എക്സൈസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മദ്യശേഖരം കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് സംഘം മദ്യം കസ്റ്റഡിയിലെടുക്കുകയും ഗോപാലകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
SUMMARY: Illegal liquor sale on a ‘dry day’; 49-year-old arrested in Ochira
















