മത്സ്യവ്യാപാരിയുടെ ലൈസൻസ് പുതുക്കാൻ 5,000 രൂപ കൈക്കൂലി; മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലാർക്കിനെ വിജിലൻസ് പിടികൂടി

കോഴഞ്ചേരി: മത്സ്യവ്യാപാരിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മിമിക്രി കലാകാരൻ കൂടിയായ അയിരൂർ പഞ്ചായത്ത് ഹെഡ് ക്ലർക്ക് വിജിലൻസ് പിടിയിലായി. പത്തനംതിട്ട കുലശേഖരപതി സ്വദേശി താജുദ്ദീൻ (50) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് കൈക്കൂലിയായി വാങ്ങിയ 5000 രൂപ വിജിലൻസ് സംഘം കണ്ടെടുത്തു. സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

വെൺമണി സ്വദേശിയായ മത്സ്യവ്യാപാരി നൽകിയ പരാതിയിലാണ് വിജിലൻസ് നടപടി. അയിരൂർ പഞ്ചായത്തിലെ തടിയൂരിൽ മറ്റൊരാൾ നടത്തിയിരുന്ന മത്സ്യവ്യാപാര സ്ഥാപനം പരാതിക്കാരൻ ഏറ്റെടുത്തിരുന്നു. പഴയ ഉടമയുടെ പേരിലുള്ള ലൈസൻസ് സ്വന്തം പേരിലേക്ക് മാറ്റുന്നതിനായി പഞ്ചായത്തിൽ അപേക്ഷയും നൽകി. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ലൈസൻസ് പുതുക്കി നൽകാതെ വൈകിപ്പിക്കുകയായിരുന്നു.

ഒക്ടോബർ മാസം ആദ്യം പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർ മത്സ്യവ്യാപാര സ്ഥാപനത്തിലെത്തി ലൈസൻസ് ആവശ്യപ്പെട്ടു. ലൈസൻസ് മാറ്റുന്നതിനായി അപേക്ഷ നൽകിയിട്ടും ലഭിച്ചിട്ടില്ലെന്ന് വ്യാപാരി അറിയിച്ചതോടെ ഓഫീസിലെത്താൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. തുടർന്ന് ഓഫീസിലെത്തിയ വ്യാപാരിയോട് താജുദ്ദീൻ 20,000 രൂപ പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു. 8,000 രൂപ നൽകിയാൽ പിഴയിൽ നിന്ന് ഒഴിവാക്കാമെന്നും പിന്നീട് തുക 5,000 രൂപയായി കുറയ്‌ക്കാമെന്നും അറിയിക്കുകയായിരുന്നു.

ഇതോടെയാണ് വ്യാപാരി പത്തനംതിട്ട വിജിലൻസ് യൂണിറ്റിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. വിജിലൻസ് സംഘം മഷി പുരട്ടിയ 5,000 രൂപ വ്യാപാരിക്ക് കൈമാറി. ഈ പണം താജുദ്ദീന് നൽകാനായിരുന്നു നിർദേശം.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിക്ക് സമീപം വെച്ച് വ്യാപാരി താജുദ്ദീന് പണം കൈമാറി. പണം സ്വീകരിച്ച ഉടൻ സ്ഥലത്തെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയായിരുന്നു. കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും പിടിച്ചെടുത്തു.

അറിയപ്പെടുന്ന മിമിക്രി കലാകാരനായ താജുദ്ദീന്റെ പേരിൽ നേരത്തേയും പണപ്പിരിവ് സംബന്ധിച്ച് പരാതികളുള്ളതായി അറിയുന്നു. അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കെയാണ് താജുദ്ദീൻ കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലായത്.
SUMMARY: Rs 5,000 bribe to renew a fish trader’s license; Vigilance nabs Panchayat head clerk, who is also a mimicry artist.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആഗുംബെയ്ക്ക് സമീപം കാറപകടം: മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം, നാല് പേരുടെ നില ഗുരുതരം

ബെംഗളൂരു: കർണാടകയിലെ തീർത്ഥഹള്ളി താലൂക്കിലെ ആഗുംബെയ്ക്ക് സമീപം കാറപകടത്തിൽ മെഡിക്കൽ വിദ്യാർഥി...

‘ഗ്യാനേഷ് കുമാറിന്റെ സഹായമില്ലാതെ മോദിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ല’; രാഹുൽ ​ഗാന്ധി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും...

ഡ്രൈ ഡേയില്‍ അനധികൃത മദ്യവില്‍പന; ഓച്ചിറയില്‍ 49കാരൻ അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് വൻ മദ്യ ശേഖരം പിടികൂടി എക്സൈസ്. ചങ്ങൻകുളങ്ങരയില്‍...

കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യത ഇല്ലാത്തവരെ പിരിച്ചുവിടുമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിന്...

ഉപരാഷ്ട്രപതിയുടെ ക്ഷേത്രസന്ദര്‍ശനത്തിനിടെ വൈദ്യുതി മുടങ്ങി; എൻജിനീയര്‍ക്ക് സസ്‌പെൻഷൻ

ചെന്നൈ: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മധുര മീനാക്ഷി ക്ഷേത്രത്തില്‍ ദർശനത്തിനെത്തിയപ്പോള്‍ രണ്ട്...

ദേശീയപാതയില്‍ അപകടം; മുണ്ടക്കയത്ത് ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ നിരവധി പേര്‍ക്ക് പരുക്ക്

കോട്ടയം: ദേശീയപാത 183-ല്‍ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയില്‍ ഏഴ് വാഹനങ്ങള്‍...

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ നെടുമുടി കളത്തിൽ വീട്ടിൽ സി. ബി. വിജയലക്ഷ്മി (79)...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; ബെംഗളൂരുവിൽ മലയാളി സംഘടനകളുടെ സംയുക്ത യോഗം ചേർന്നു

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധവും...

Related Articles

Popular Categories