കന്നഡ നടന്‍ അനന്ത് നാഗിന് ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2024 ലെ ദാദാസാഹേബ് ഫാൽകെ പുരസ്കാരം കന്നട ചലച്ചിത്രനടൻ അനന്ത് നാഗിന്. ഗുജറാത്തിലെ ഏക്താ നഗറിൽ സെപ്തംബർ 22 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനയും ദീർഘകാലത്തെ അഭിനയജീവിതവുമാണ് പുരസ്കാരത്തിനായി പരിഗണിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ(പി.ഐ.ബി) അറിയിച്ചു. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് പി.ഐ.ബി എക്‌സില്‍ കുറിച്ചു.

മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച അനന്ത് നാഗ് കര്‍ണാടക മുൻ മന്ത്രിയുമാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ പുരസ്കാരം നേടിയ അനന്ത് നാഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 2025 ൽ പദ്മഭൂഷൺ പുരസ്കാരത്തിനും ഇദ്ദേഹം അർഹനായിട്ടുണ്ട്.

1948 സെപ്റ്റംബർ നാലിന് ജനിച്ച അനന്ത് നാഗ് അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്തുണ്ട്. അഭിനയിച്ചവയില്‍  250ലേറെ ചിത്രങ്ങൾ കന്നഡയിലാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം അഭിനയിച്ചു. സഹോദരന്‍ ഷങ്കര്‍ നാഗ്, ആര്‍ കെ നാരായണിന്‍റെ മാല്‍ഗുഡി ഡെയ്സ് ടെലിവിഷനുവേണ്ടി ഒരുക്കിയപ്പോള്‍ അതിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചത് അനന്ത് നാഗ് ആയിരുന്നു.

1987ല്‍ മലയാളികളുടെ പ്രിയസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സ്വാതി തിരുന്നാള്‍ എന്ന ചിത്രത്തില്‍ സ്വാതി തിരുന്നാളായി വേഷമിട്ടത് അനന്ത്‌നാഗ് ആയിരുന്നു. തിരുവിതാംകൂര്‍മഹാരാജാവായിരുന്ന സ്വാതി തിരുനാള്‍ രാമവര്‍മ്മയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. കെജി എഫിലെ പത്രപ്രവര്‍ത്തകന്റെ വേഷവും രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
SUMMARY: Dadasaheb Phalke Award for Kannada actor Anant Nag

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​യു​ടെ ക​പ്പ​ലി​ൽ പാ​ക് ക​പ്പ​ലി​ടി​ച്ചു; പാ​ക് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ച് വ​രു​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ നാ​വി​ക​സേ​ന ക​പ്പ​ലി​ൽ പാ​ക്കി​സ്ഥാ​ൻ ക​പ്പ​ൽ വ​ന്ന് ഇ​ടി​ച്ചു. അ​ന്താ​രാ​ഷ്ട്ര...

ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറ്റം ചോദ്യം ചെയ്ത സഹോദരങ്ങൾക്ക് ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

ബെംഗളൂരു: ക്ഷേത്രത്തിന് സമീപത്തെ നടപ്പാത കൈയേറി സ്ഥാപിച്ച കടകൾ നീക്കണമെന്ന് ആവശ്യപ്പെട്ടതിനെ...

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം; ആന്റോ അഗസ്റ്റിനെതിരായ പരാതിയില്‍ പോലീസ് കേസെടുത്തു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണത്തില്‍ റിപ്പോര്‍ട്ടര്‍...

തലശ്ശേരി ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കണ്ടെത്തി

കണ്ണൂർ: തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ നാല്...

അടിയന്തര ലാൻഡിങ്ങിനിടെ വിമാനത്തിന്റെ സീലിങ് തകര്‍ന്നു

തെഹ്‌റാൻ: ഇറാനില്‍ അടിയന്തര ലാൻഡിങ്ങിനിടെ യാത്രാവിമാനത്തിന്റെ ക്യാബിൻ സീലിങ്ങിന്റെ ഭാഗങ്ങള്‍ തകർന്നുവീണു....

ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപം വാഹനാപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി...

ശാസ്ത്ര സാഹിത്യ വേദി ശാസ്ത്ര സെമിനാർ

ബെംഗളൂരു: ശാസ്ത്ര സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്ര പ്രചാരണ പരിപാടിയുടെ ഭാഗമായി...

അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തു

കൊച്ചി: എസ്‌എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ...

Related Articles

Popular Categories