ബെംഗളൂരു: തുമക്കൂരുവിൽ യാഡ് നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ കൊല്ലം–ഹുബ്ബള്ളി വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് (07314) ഒക്ടോബർ 5ന് എസ്എംവിടി ബെംഗളൂരു, ധർമാവാരാം, ഗുണ്ടക്കൽ, ബെള്ളാരി വഴി തിരിച്ചുവിടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. അന്നേ ദിവസം തുമക്കൂരു, അരസിക്കരെ, ബിരൂർ, ദാവനഗരെ, ഹാവേരി എന്നി സ്റ്റോപ്പുകൾ ഒഴിവാക്കും.
ഹുബ്ബള്ളി–തിരുവനന്തപുരം നോർത്ത് വാരാന്ത്യ സ്പെഷൽ എക്സ്പ്രസ് (12777) ഈ മാസം 23, ഒക്ടോബർ 7 എന്നീ ദിവസങ്ങളിൽ 2 മണിക്കൂർ വൈകിയായിരിക്കും ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുക.
SUMMARY: Yard renovation: Kollam–Hubballi Weekly Special Express train to be diverted.
SUMMARY: Yard renovation: Kollam–Hubballi Weekly Special Express train to be diverted.
















