തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗം കുറഞ്ഞിട്ടും ഇന്നലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. ദീർഘകാല കരാറുകള്‍ വഴിയുള്ള വൈദ്യുതി ലഭ്യത ഇന്നലെ കുത്തനെ കുറഞ്ഞതാണ് പ്രതിസന്ധിക്ക കാരണം. കരാർ പ്രകാരമുള്ള വൈദ്യുതി ലഭ്യമായില്ലെങ്കില്‍ ഇന്നും പവർ കട്ടിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മഴ ലഭിക്കുകയും ഉപയോഗം കുറയുകയും ചെയ്തിട്ടും വൈദ്യുതി നിയന്ത്രണം തുടരുന്നതില്‍ സർക്കാരിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.
ഇന്നലെ വൈദ്യുതി ഉപയോഗം 91.62 ദശലക്ഷം യൂണിറ്റായി കുറഞ്ഞിരുന്നു. എന്നിട്ടും ഉയർന്ന ഉപയോഗമുള്ള ദിവസങ്ങളിലേതുപോലെ രാത്രിയില്‍ രണ്ടുതവണ നിയന്ത്രണമേർപ്പെടുത്തി. നിലയങ്ങളുടെ തകരാറ് മൂലം മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി ലഭിക്കാത്തതിനെത്തുടർന്ന് 413 മെഗാവാട്ടിന്റെ കുറവുണ്ടായെന്നാണ് കെ.എസ്.ഇ.ബി. വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കൂടാതെ ഹ്രസ്വകാല ഇടപാടുകള്‍ വഴിയുള്ള വൈദ്യുതി ലഭ്യതയും കുറഞ്ഞു.
SUMMARY: Power restrictions continue in the state despite a drop in consumption
















