ബെംഗളൂരു: കെഎൻഎസ്എസിൻ്റെ കീഴിലുള്ള മന്നം മെമ്മോറിയൽ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സ്കൂളുകളിൽ ഒന്നായ എംഎംഇടി പ്രൈമറി ആൻഡ് ഹൈസ്കൂളിലെ പ്രിൻസിപ്പാൾ ഷക്കീല റാണി അൺഎയ്ഡഡ് സ്കൂൾ വിഭാഗത്തിൽ മികച്ച അധ്യാപികക്കുള്ള പുരസ്കാരത്തിന് അർഹയായി.
വിട്ടൽ മല്ല്യ റോഡിലുള്ള സെൻ്റ് ജോസഫ് കംപോസിറ്റ് കോളജിൽ നടന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ്റെ 139-ാം ജന്മ വാർഷികത്തിനോട് അനുബന്ധിച്ചു കർണാടക സർക്കാരിൻ്റെ കീഴിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ബാംഗ്ലൂർ നോർത്ത് വലയം നടത്തിയ ചടങ്ങിൽ ബെംഗളൂരു നോർത്ത് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹനുമന്തരായ ദാസണ്ണ
എം എൽ സി പുട്ടണ്ണ, സിനിമ നടൻ രാമകൃഷ്ണ, എൻ3 ബ്ലോക്ക് എഡ്യൂക്കേഷൻ ഓഫീസർ നസ്രീൻ താജ് എന്നിവരിൽനിന്നും ഷക്കീല റാണി പുരസ്കാരം ഏറ്റുവാങ്ങി.
















