ബെംഗളൂരു: വിശ്വകർമ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിശ്വകർമ്മ ജയന്തിയും കുടുംബ സംഗമവും ശേഷാദ്രിപുരത്തുള്ള എ വി വർദാചാർ മെമ്മോറിയൽ ഹാളിൽ നടന്നു. കർണാടക വിശ്വകർമ സമുദായ അഭിവൃദ്ധി നിഗമ ചെയർമാൻ സുഗ്ഞാന മൂർത്തി ഉദ്ഘാടനം ചെയ്തു. ഉദ്യോഗമിത്ര ഡപ്യൂട്ടി ഡയറക്ടർ പി.ജയരാജ് മുഖ്യാതിഥിയായി. പ്രസിഡന്റ് എൻ.സുന്ദർ അധ്യക്ഷത വഹിച്ചു. സി.പി.കൈലാസ് ദേവ്, സെവൻ രാജ് എന്നിവർ പ്രസംഗിച്ചു.
അംഗങ്ങളും കുട്ടികളുടേയും ഗാനങ്ങളും നൃത്തങ്ങളും,വനിതാ വിഭാഗത്തിൻ്റ തിരുവാതിര കളി എന്നിവ അടക്കമുള്ള വിവിധ കലാപരിപാടികള്‍, ഓണസദ്യ, പള്ളിയോടം ബീറ്റ്സിന്റെ നാടൻപാട്ട് എന്നിവ ഉണ്ടായിരുന്നു. 75വയസ്സ് കഴിഞ്ഞ അംഗങ്ങളെ മൊമെന്റോ നൽകി ആദരിച്ചു. സെക്രട്ടറി എ.കെ.രാജൻ സ്വാഗതം പ്രസിഡണ്ട് എൻ.സുന്ദർ അദ്ധ്യക്ഷ പ്രസംഗം നടത്തി. ട്രഷറർ അമൃത നന്ദി പറഞ്ഞു.
SUMMARY: Viswakarma Welfare Association Family Gathering
















