നഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യക്ക് സ്വർണം. ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണനേട്ടം. 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം ഷൂട്ടില്‍ സുരുചി-കമല്‍ജിത്ത് സഖ്യമാണ് സ്വർണം നേടിയത്. വനിതകളുടെ ക്രിക്കറ്റിലാണ് ഇന്ത്യ ആദ്യ സ്വർണം നേടിയത്. സ്‌ക്വാഷിലും ടേബിള്‍ ടെന്നീസിലും ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ദിയ ചിതലേയും മനുഷ് ഷായും സെമി ഫൈനലിലെത്തി.
അതേസമയം മികസ്ഡ് ഡബിള്‍സില്‍ ഹർമീത് ദേസായിയും യശ്വസിനിയും ക്വാർട്ടറില്‍ ചൈനയോട് പരാജയപ്പെട്ടു. നിലവില്‍ രണ്ട് സ്വർണവും ഏഴ് വെള്ളിയും ഒമ്പത് വെങ്കലവുമായി ഇന്ത്യ മെഡല്‍ വേട്ട തുടരുകയാണ്. അത്‌ലറ്റിക്‌സില്‍ ഷോട്ട് പുട്ട്, പോള്‍വാള്‍ട്ട്, 10000 മീറ്റർ ഓട്ടം, ഹാമർ ത്രോ എന്നിവയിലാണ് ഇന്ത്യയുടെ ഇന്നത്തെ പ്രതീക്ഷ.
SUMMARY: India wins second gold at Asian Games; Suruchi Singh and Kamaljeet clinch victory in 10m air pistol mixed event
















