ന്യൂഡൽഹി: എസ്.ഐ.ആറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുമായി മറ്റ് രണ്ട് കമ്മിഷണർമാർ വിയോജിപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾക്കിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അസാധാരണ യോഗം. കമ്മിഷണർമാർ ഉന്നയിച്ച വിയോജിപ്പുകൾ ചർച്ച ചെയ്ത് ഇവയിൽ തീരുമാനമെടുത്തിട്ടുണ്ട്. എസ്.ഐ,ആറിലെ പരാതികൾ സംബന്ധിച്ചും മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചർച്ച ചെയ്തു.എസ്.ഐ,ആറിനൊപ്പമുള്ള ഫോം 6ൽ മാറ്റമുണ്ടാകില്ല. അല്ലാത്ത സമയങ്ങളിൽ പുതിയ വോട്ടർമാരെ ചേർക്കുമ്പോൾ പഴയ ഫോം 6 തന്നെ നിലനിൽക്കും. എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം, ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ബിഹാറും പശ്ചിമ ബംഗാളും ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്.ഐ.ആർ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്. എസ്.ഐ.ആർ സമയത്തോ അതിനുശേഷമോ പേര് ഉൾപ്പെടാതെ പോയ ഏതൊരാൾക്കും, യുവാക്കളും ആദ്യമായി വോട്ട് ചെയ്യുന്നവരും ഉൾപ്പെടെ, തുടർച്ചയായ പുതുക്കൽ (Continuous Updation) നടപടിക്രമത്തിലൂടെ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ERO) അപേക്ഷിക്കാം. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ CEOമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ പേര് ഉൾപ്പെടുത്തേണ്ട വോട്ടർമാരെ എൻറോൾ ചെയ്യുന്നതിനായി CEOമാരും DEOമാരും EROമാരും ഉടൻ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു.
A meeting of the Election Commission of India was held today, 26 September 2026, at 3:00 PM at Nirvachan Sadan, New Delhi.
Chief Election Commissioner Shri Gyanesh Kumar and Election Commissioners Dr. Sukhbir Singh Sandhu and Dr. Vivek Joshi were present in today’s meeting.… pic.twitter.com/WZoqEIXVJq
— Election Commission of India (@ECISVEEP) September 26, 2026
ക്ലെയിമുകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള കാലാവധി കമ്മീഷൻ 2026 ഒക്ടോബർ 30 വരെ നീട്ടിയിട്ടുണ്ട്. നോട്ടീസുകളും ക്ലെയിമുകളും ആക്ഷേപങ്ങളും തീർപ്പാക്കുന്നതിനുള്ള കാലാവധി 2026 നവംബർ 30 വരെ നീട്ടിയിട്ടുണ്ട്.
SUMMARY: Those who have dropped out of SIR can still apply; Election Commission with an important decision
















