ന്യൂഡല്‍ഹി: പഞ്ചാബിലെ ലവ്‌ലി സ്വകാര്യ പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരു കുട്ടിക്ക് നേരെ ലൈംഗികാതിക്രം ഉണ്ടായെന്ന സമുഹമാധ്യമപോസ്റ്റിന് പിന്നാലെയാണ് അക്രമം അരങ്ങേറിയത്. ഇന്നലെ പതിനൊന്ന് മണിക്ക് തുടങ്ങിയ സംഘർഷം ഇന്ന് പുലർച്ചെ വരെ നീണ്ടു. വാഹനങ്ങൾ തീയിട്ടു. എന്നാൽ, വിദ്യാർഥിനി പീഡനത്തിന് ഇരയായിട്ടില്ലെന്നും വ്യാജവാർത്തയാണ് പ്രചരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
പെൺകുട്ടികളുടെ ഹോസ്റ്റലിന് സമീപമാണ് പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് വിദ്യാർഥികൾ അക്രമം അഴിച്ചുവിടുകയും വസ്തുവകകൾ നശിപ്പിക്കുകയുമായിരുന്നു. ജനൽച്ചില്ലുകൾ തകർക്കുകയും ഇഷ്ടികകളും പൂച്ചട്ടികളും നശിപ്പിക്കുകയും ചെയ്തു. കാമ്പസിനുള്ളിലെ കെട്ടിടങ്ങളുടെ ചില ഭാഗങ്ങൾക്ക് തീയിട്ടതായി റിപ്പോർട്ട് ഉണ്ട്.
സർവകലാശാലയുടെ സുരക്ഷാ ജീവനക്കാർക്ക് സംഘർഷം തടയാൻ സാധിച്ചില്ല. ഇതോടെ സാഹചര്യം നിയന്ത്രണാതീതമായി. പ്രതിഷേധിച്ച വിദ്യാർഥികൾ ഗേറ്റുകളിലെത്തി കാമ്പസ് ബോർഡുകൾ തകർക്കുകയും ചെയ്തു. പിന്നീട് പുറത്തുകടന്നു. പുലർച്ചെ നാലു മണിയോടെ പ്രതിഷേധം ദേശീയ പാതയിലേക്ക് നീങ്ങി. ജലന്ധർ-ഫഗ്വാര ഹൈവേ ഉപരോധിച്ചു. അക്രമം നിയന്തിക്കുന്നതിന്റെ ഭാഗമായി കപൂർത്തല പോലീസ് വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ആത്മഹത്യ ചെയ്ത ഒരു വിദ്യാര്‍ഥിനിയുടെ പ്രേതം പ്രത്യക്ഷപ്പെട്ടതായി ആരോപിച്ച് കഴിഞ്ഞ ദിവസം രാജ്പുരയിലെ ചിത്കാര സര്‍വകലാശാലയില്‍ ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ലവ്‌ലി സര്‍വകലാശാലയിലും സംഘര്‍ഷമുണ്ടായത്.
SUMMARY: The news that a student was raped by a hostel employee; In Punjab’s Lovely University campus, vehicles were set on fire
















