നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡില്‍സില്‍ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിലാണ് 400 മീറ്റർ വിത്യ ഫിനിഷ് ചെയ്തത്. പി.ടി. ഉഷയുടെ 42 വർഷത്തെ റെക്കോർഡ് തകർത്ത വിദ്യ 400 മീറ്റർ 55 സെക്കൻഡില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഐച്ചി നഗോയയില്‍ പത്ത് ഹര്‍ഡിലുകളും കടന്ന് മൂന്നാം സ്ഥാനത്തേക്കായിരുന്നു വിത്യയുടെ കുതിപ്പ്.
1984ലെ ലോസാലഞ്ചലസ് ഒളിംപിക്സില്‍ മലയാളിത്താരം പി.ടി. ഉഷ കുറിച്ച വേഗക്കുറിപ്പിന്റെ റെക്കോഡാണ് അതില്‍ തകര്‍ന്നത്. ഉഷയുടെ 55.42 സെക്കന്‍ഡ് എന്ന സമയത്തെ 54.75 സെക്കന്‍ഡ് എന്ന പുതിയ സമയംകൊണ്ട് വിത്യ തിരുത്തിയെഴുതി. 400 മീറ്റർ 55 സെക്കൻഡില്‍ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിത താരമെന്ന റെക്കോർഡാണ് വിത്യക്ക് സ്വന്തമായത്. 2023ലെ ഹാങ്ചൗവ് ഏഷ്യന്‍ ഗെയിംസില്‍, വേഗക്കുതിപ്പില്‍ ഉഷയ്ക്കൊപ്പം എത്തിയിരുന്നു വിത്യ. അന്ന് ഹീറ്റ്സിലാണ് വിത്യ 55.42 സെക്കൻഡില്‍ ഫിനിഷ് ചെയ്തത്.
SUMMARY: Asian Games: Vithya Ramraj wins bronze in 400m hurdles
















