ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ വനിതാ വിഭാഗവും യുവജന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം ആനന്തപുരയിലുള്ളു കൂട്ടായ്മ ഓഫീസിൽ നടന്നു. പ്രസിഡന്റ് പി കൃഷ്ണനുണ്ണി അധ്യക്ഷത വഹിച്ചു. വിജയൻ, കെ പി ഉണ്ണി, വി കെ രവീന്ദ്രൻ, കെ മുരളി, രതി സുരേഷ് എന്നിവർ സംസാരിച്ചു. വിവിധ കലാ പരിപാടികള്‍ ഉണ്ടായിരുന്നു. രാമായണ പാരായണത്തിന്നു നേതൃത്വം നൽകിയവരെ ആദരിച്ചു. മനോജ് പിഷാരോടി ജയ ബാല, സന്ധ്യ നിഖിൽ, കൃഷ്ണ പ്രധീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി, ടീന പ്രകാശ് നന്ദി പറഞ്ഞു.
SUMMARY: Onam celebration of Palakkadan Koottayma
SUMMARY: Onam celebration of Palakkadan Koottayma
















