ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഒക്ടോബർ ഒന്നിന് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കടക്കം 102 സ്പെഷ്യല്‍ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി.
കേരളത്തിലേക്ക് 19 ബസുകളാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും തൃശ്ശൂരേക്കും മൂന്നു ബസുകൾ വീതം, മൂന്നാറിലേക്കും കണ്ണൂരി ലേക്കും കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും രണ്ടു സർവീസുകൾ വീതം, പാലക്കാട്ടേ ക്കും കോട്ടയത്തേക്കും ഓരോ ബസും സര്‍വീസ് നടത്തും..
ചെന്നൈ, കോ യമ്പത്തൂർ, കൊടൈക്കനാൽ, മധുര, കുംഭകോണം, ഊട്ടി, ഗോവ, പുതുച്ചേരി, തിരുപ്പതി, ട്രിച്ചി, സേലം, വിജയവാഡ, തി രുവണ്ണാമലൈ, ചിക്കമഗളൂരു, ഗോകർണം, ശൃംഗേരി എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കു : WWW.KSRTC.IN
SUMMARY: Gandhi Jayanti Holiday: Karnataka RTC to operate special services to Kerala.
















