6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം; യൂട്യൂബറുടെ വീട്ടില്‍ മോഷണം നടത്തിയ 4 പേര്‍ അറസ്റ്റിൽ; 98 പവൻ കണ്ടെത്തി

ചെന്നൈ: സ്വർണവും പണവും പ്രദർശിപ്പിച്ച് വീഡിയോയിട്ടതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിലെ 118 പവൻ കവർന്ന സംഭവത്തിൽ നാല് പേർ പിടിയിൽ. ശ്രീവൈകുണ്ഠം സ്വദേശി ഇസക്കി പാണ്ടി (30), മുരുകൻ (28), ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരെയാണ് തമിഴ്നാട് രാജഗമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 24നാണ്‌ യുട്യൂബറും ഇൻഫ്ലുവൻസറുമായ മധുമിതയുടെ വീട്ടിൽ മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ്‌ സംഘം അകത്തുകടന്നത്‌. ഒരു കോടിയോളം രൂപയുടെ സ്വര്‍ണ, വജ്ര ആഭരണങ്ങളും 50,000 രൂപയും മോഷ്ടിച്ചു.

സിസിടിവികൾ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ള, അതീവ സുരക്ഷാ മേഖലയിൽ താമസിക്കുന്ന ഇവരുടെ വീടിന്‍റെ പിൻവാതിൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിച്ചത്. സിസിടിവിയും, ഫോൺകോളുകളും ഉൾപ്പെടെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പോലീസിനു പ്രതികളുടെ വിവരം ലഭിച്ചു. 160 സിസിടിവി ദൃശ്യങ്ങളും 35 സിഡിആര്‍ രേഖകളും പോലീസ് പരിശോധിച്ചു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ആറ് മാസമായി മധുമിത പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ട ശേഷമാണ് അവർ കവർച്ച ആസൂത്രണം ചെയ്തത്. കാർ ഇല്ലെങ്കിൽ വീട്ടിൽ ആരും ഉണ്ടാകില്ലെന്ന് അവർ ഉറപ്പുവരുത്തിയെന്നും പോലീസ് പറഞ്ഞു.

​​യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമായി 4.5 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ളയാളാണ് മധുമിത. കെട്ടുകണക്കിന് പണവും സ്വര്‍ണാഭരണങ്ങളും കാണിച്ച് ആഡംബര ജീവിതത്തിന്റെ വീഡിയോകളും റീലുകളുമാണ് പ്രധാനമായും പങ്കുവച്ചിരുന്നത്. കുട്ടിയെ പണംകൊണ്ട് മൂടുന്നതരത്തിലുള്ള വീഡിയോകളുമിട്ടിരുന്നു. ഇത്തരം റീലുകൾ കണ്ടാണ്‌ മോഷ്ടാക്കള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന്‌ രാജഗമംഗലം പോലീസ്‌ പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്‌. മധുമിതയുടെ ഭർത്താവ്‌ വിനോദ് കുമാറും യുട്യൂബറാണ്‌.
SUMMARY: Four arrested for burglary at YouTuber’s home; 98 sovereigns of gold recovered.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റെയില്‍വേയില്‍ തൊഴിലവസരം; 1,688 ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഡല്‍ഹി: റെയില്‍വേ റിക്രൂട്‌മെന്റ് ബോർഡ് (ആർആ‌ർബി) വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു....

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒക്ടോബർ ഒന്നിന് ഗ്രാമിന് 30 രൂപയും...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ആശ്വാസം; ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

ഇൻഡോർ: മഹാകുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ (മൊണാലിസ ഭോസ്ലെ) ജനന...

പരിശീലകനുമായി തർക്കം; പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, സ​ത്യം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കോപ്പൻഹേഗൻ‍: പരിശീലകൻ ജോ​ർ​ജ് ജെ​സ്യൂസുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പോർച്ചുഗൽ...

സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം 4-ന് 

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് - ദാസറഹള്ളി ഭാഗിന്റെ ഓണാഘോഷം...

ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം

ബെംഗളൂരു: ഉത്തരഹള്ളി കേരളസമാജം ഓണാഘോഷം പി.പി ലേഔട്ടിലെ വിശാൽ റോയൽ ഹാളിൽ...

എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടി; ഹോട്ടലുകൾക്ക് തിരിച്ചടി 

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വില കൂട്ടി. വാണിജ്യ സിലിണ്ടറിനാണ് വില വര്‍ധിപ്പിച്ചത്....

സംസ്ഥാനത്ത് ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതൽ അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ...

Related Articles

Popular Categories