തിരുവനന്തപുരം: സ്വർണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് രാവിലെ ഒരു പവൻ സ്വർണ്ണത്തിന് 560 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,680 രൂപയായി ഉയർന്നു. ഗ്രാമിന് 70 രൂപ വർദ്ധിച്ച് 13,710 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരിടവേളയ്ക്ക് ശേഷം പവൻ വില 1,10,000 രൂപയ്ക്ക് താഴെ എത്തിയിരുന്നു.
ഡോളർ ശക്തിയാർജിച്ചതും പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കാൻ യു.എസ് ഫെഡറല്‍ റിസർവ് പലിശ നിരക്ക് കൂട്ടിയതും സ്വർണ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയിലുള്ള മാറ്റങ്ങളും അമേരിക്കൻ ബോണ്ട് യീല്‍ഡ് വർദ്ധിച്ചതും സ്വർണ വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
SUMMARY: Gold rate is increased
















