ദുബായി: കോക്പിറ്റിലുണ്ടായ സംഘർഷത്തെ തുടർന്ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനം അടിയന്തരമായി സൗദിയിൽ ഇറക്കി. ബോയിങ് 737 (Boeing 737) വിമാനമാണ് ഇറക്കിയത്. പൈലറ്റുമാർ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് കുത്തേറ്റതായും വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴേക്ക് പതിച്ചതായും റിപ്പോർട്ടുകളുണ്ട്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് അറിയിച്ചു.
בשירת "עוד אבינו חי": תיעוד מרגעי נחיתת המטוס בסעודיה @akivanovick pic.twitter.com/MmCxbz52ST
— כאן חדשות (@kann_news) September 30, 2026
ബുധനാഴ്ച പുലർച്ചെ ദുബായിൽനിന്ന് പുറപ്പെട്ട വിമാനം സൗദി അറേബ്യയ്ക്കും ജോർദാനും സമീപമുള്ള വ്യോമമേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് അടിയന്തര സൂചനകൾ ലഭിച്ചത്. വിമാനത്തിന്റെ ഉയരം ഏകദേശം 17,000 അടി വരെ കുറഞ്ഞതായി ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു. 7700 എന്നത് പൊതുവായ അടിയന്തര സാഹചര്യത്തെയും 7500 അനധികൃത ഇടപെടൽ അഥവാ റാഞ്ചൽ സംശയത്തെയും സൂചിപ്പിക്കുന്ന കോഡാണ്. തുടർന്ന് വിമാനം തബൂക്കിൽ സുരക്ഷിതമായി ഇറങ്ങി. രണ്ട് പൈലറ്റുകൾക്കും പരിക്കേറ്റതായും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സൗദി അധികൃതർ അറിയിച്ചു.
.‘7500’ കോഡ് ലഭിച്ചതോടെ ഹൈജാക്കിംഗ് സംശയം ഉയർന്നിരുന്നു. തുടർന്ന് ഇസ്രായേൽ സുരക്ഷാ സംവിധാനങ്ങൾ ജാഗ്രത ശക്തമാക്കി. എന്നാൽ സംഭവം നിയന്ത്രണവിധേയമാണെന്നും യാത്രക്കാരെ സുരക്ഷിതമായി ഇസ്രായേലിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
SUMMARY: Confrontation between pilots; Dubai-Tel Aviv flight makes emergency landing in Saudi Arabia.
















