തിരുവനന്തപുരം: നെയ്യാറ്റിൻകര കുന്നത്തുകാലില്‍ വീടുപണി നടക്കുന്നതിനിടയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി വിൻസെന്റ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മിന്നലേറ്റ മറ്റ് രണ്ട് പേർ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. വീടിന്റെ നിർമ്മാണ ജോലികളില്‍ ഏർപ്പെട്ടിരുന്നതിനിടയിലാണ് ഇവർക്ക് ഇടിമിന്നലേറ്റത് എന്നാണ് ലഭ്യമാകുന്ന വിവരം.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയും ഇടിമിന്നലും ശക്തമായി തുടരുന്നതിനിടയിലാണ് ഈ അപകതം ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ തിരുവനന്തപുരം ജില്ലയിലെ മറ്റൊരു പ്രദേശമായ പൊന്മുടിയിലും ഇടിമിന്നലേറ്റ് ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊന്മുടിയില്‍ വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരനാണ് ഇടിമിന്നലേറ്റത്. പൊന്മുടി കുളച്ചിക്കര സ്വദേശിയായ ശ്രീകുമാരൻ നായർ (മണിയൻ – 67) എന്നയാള്‍ക്കാണ് മിന്നലേറ്റത്.
പൊന്മുടിയിലെ പാർക്കിംഗ് സ്ഥലത്ത് ജോലി ചെയ്യുന്നതിനിടയിലാണ് ഇദ്ദേഹത്തിന് മിന്നലേറ്റത്. അപകടത്തിന് പിന്നാലെ ഇടിമിന്നലേറ്റ ശ്രീകുമാരൻ നായരെ ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
SUMMARY: Construction worker dies after being struck by lightning; two injured
















