തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎ കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്‌ക്കെത്തിയ പോലീസുകാർക്ക് നേരെ മഹീന്ദ്ര ഥാർ ഇടിച്ചുകയറ്റി. സംഭവത്തില്‍ ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപു രാജിന്റെ കൈ ഒടിഞ്ഞ് ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ നാലുപേർക്ക് പരുക്കേറ്റതായാണ് വിവരം.
സംശയകരമായി എത്തിയ ഥാർ രണ്ട് പോലീസുകാർ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനം ഇവർക്കുനേരെ ഇടിച്ചുകയറ്റിയത്. പോലീസുകാരുടെ ബൈക്കിന് മുകളിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്നും ഒരാള്‍ ബൈക്കില്‍നിന്ന് ചാടി രക്ഷപ്പെട്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് പിടികൂടി.
തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗർ സ്വദേശി രതീഷ്, കാസറഗോഡ് സ്വദേശി സ്വാലി എന്നിവരാണ് പിടിയിലായത്. ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
SUMMARY: In Thiruvananthapuram, a drug-related gang drove a vehicle into police officers; an officer’s arm was broken















