ബീച്ചില്‍ വിനോദയാത്രക്കെത്തിയ എട്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ദിവേഗർ ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പൂനെയിലെ സ്വകാര്യ കോച്ചിങ് സെന്ററിലെ 11,12 ക്ലാസുകളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. തന്മയ് ദത്താത്രേയ വാഹിലെ, സുമിത് ഭാരത് അഹിർ, പ്രണവ് രാംദാസ് ബൻസോഡെ, കൈവല്യ സതീഷ് വാസൻകർ, രാജ്‌വീർ യുവരാജ് വാഹിലെ, യാഷ് കിരൺ വാങ്കഡെ, സോഹം തുക്കാറാം ഭണ്ട്വാൾക്കർ, കൗസ്തുഭ് സന്ദീപ് ദൗണ്ട് എന്നിവരാണ് മരിച്ചത്.

വിനോദയാത്രയുടെ ഭാഗമായി ഏകദേശം 170 കിലോമീറ്റർ സഞ്ചരിച്ചാണ് പൂനെ ജില്ലയിലെ അലണ്ടിയിലുള്ള ‘വിന്നേഴ്സ് അക്കാദമി’ എന്ന സ്വകാര്യ കോച്ചിംഗ് സെന്ററിൽ നിന്നുള്ള 48 അംഗ സംഘം ദിവേആഗറിലെത്തിയത്. 25 ആൺകുട്ടികളും 17 പെൺകുട്ടികളും 6 അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.

വൈകുന്നേരം 5.30 ഓടെ കടൽത്തീരത്തെത്തിയ വിദ്യാർഥികളിൽ എട്ടുപേർ കടലിലിറങ്ങുകയായിരുന്നു. വെള്ളത്തിന്റെ ആഴവും കടലിലെ ശക്തമായ ഒഴുക്കും കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പോയതാണ് കുട്ടികൾ ഒഴുക്കിൽപ്പെടാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു.

അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ വിദ്യാർഥികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് എട്ടുപേരുടെയും മൃതദേഹങ്ങൾ കടലിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.

വിവരമറിഞ്ഞ് ദിഗി സാഗരി ബോർലി പഞ്ചതൻ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ സന്തോഷ് ആവതിയും സംഘവും സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ബോർലി പഞ്ചതനിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
SUMMARY: Eight students who had come to the beach for an excursion drowned.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തിങ്കളാഴ്ചവരെ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ...

ഗതാഗത നിയമലംഘനങ്ങള്‍ തടയാൻ പോയിന്റ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കർണാടക

ബെംഗളൂരു: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പോയിന്റ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ്...

നന്മ മലയാളി അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: ആനേക്കൽ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ നന്മ മലയാളി അസോസിയേഷന്റെ...

ബെംഗളൂരുവിൽ വ്യാജ കറൻസി റാക്കറ്റ്: ഏഴ് പേർ അറസ്റ്റില്‍, 21.68 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു

ബെംഗളൂരു: നഗരത്തിൽ വ്യാജ കറൻസി നിർമിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തുവെന്നാരോപിക്കുന്ന...

കേരള സമാജം ഈസ്റ്റ് സോൺ ഓണക്കാഴ്ചകൾ 4 ന് 

ബെംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷം -ഓണക്കാഴ്ചകള്‍ഞായറാഴ്ച ഹെന്നൂര്‍ നവജീവന്‍...

മൈസൂരു–ബെംഗളൂരു റൂട്ടിൽ ഇന്ന് ട്രെയിൻ നിയന്ത്രണം; ചില സർവീസുകൾ റദ്ദാക്കി

ബെംഗളൂരു: മൈസൂരു റെയിൽവേ യാർഡിൽ നടക്കുന്ന സുരക്ഷാ ജോലികളെ തുടർന്ന് ഇന്ന്...

മലയാളി ഫാമിലി അസോസിയേഷൻ ‘പൊന്നോണ സംഗമം-2026’ ഇന്ന്

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ ഓണാഘോഷം ‘പൊന്നോണ സംഗമം-2026’ ഇന്ന് രാവിലെ...

ഹാഫ് ഹെൽമറ്റുകളുടെ വിൽപ്പനയും നിർമാണവും നിരോധിക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുരക്ഷിതമല്ലാത്ത, ഹാഫ്...

Related Articles

Popular Categories