വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍നിന്ന് 43 ലക്ഷം രൂപയും 5 പവനും തട്ടി; പട്ടാമ്പി സ്വദേശി അറസ്റ്റില്‍

പാലക്കാട്‌: വിവാഹവാഗ്ദാനം നല്‍കി മുംബൈ സ്വദേശിനിയില്‍ നിന്ന് 43 ലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന പരാതിയില്‍ പട്ടാമ്പി സ്വദേശി അറസ്റ്റില്‍. മേലേ പട്ടാമ്പി ആലിക്കല്‍ മുഹമ്മദ് അമീറിനെയാണ് (45) ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി വെള്ളിയാഴ്ച രാവിലെ ഷൊർണൂർ പോലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.

2019 മുതല്‍ 2026 വരെയുള്ള കാലയളവില്‍ 33കാരിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിലെത്തിച്ച്‌ ആലപ്പുഴയിലും ഷൊര്‍ണൂരിലുമുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. സുഹൃത്ത് വഴിയാണ് മുഹമ്മദ് അമീറിനെ യുവതി പരിചയപ്പെട്ടത്. പിന്നീട് സാമൂഹികമാധ്യമത്തിലൂടെ വീണ്ടും ബന്ധം സ്ഥാപിച്ച അമീർ വിവാഹവാഗ്ദാനം നല്‍കിയെന്നും തുടർന്ന് ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് പരാതിയിലെ ആരോപണം.

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കേരളത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്നാല്‍ അമീര്‍ നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന വിവരം മറച്ചുവെച്ചാണ് യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഷൊര്‍ണൂര്‍ ഐക്കോണ്‍ ആശുപത്രിക്ക് സമീപത്തെ സ്ഥലത്താണ് യുവതിയെ താമസിപ്പിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന് പറഞ്ഞ് 43 ലക്ഷം രൂപയും നാല് സ്വര്‍ണവളകളും രണ്ട് മോതിരങ്ങളും കമ്മലുകളും അമീര്‍ കൈക്കലാക്കിയെന്നാണ് യുവതിയുടെ ആരോപണം.

പിന്നീട് അമീറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പട്ടാമ്പിയിലെ വിലാസം യുവതിക്ക് ലഭിച്ചത്. അവിടെ എത്തിയപ്പോഴാണ് അമീറിന് കുടുംബമുണ്ടെന്ന വിവരം അറിയുന്നതെന്നും പരാതിയില്‍ പറയുന്നു. യുവതി നേരിട്ട് ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനിലെത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് മുഹമ്മദ് അമീറിനെ അറസ്റ്റ് ചെയ്തത്. പട്ടാമ്പിയില്‍ നേരത്തെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വിവിധ വ്യാപാര സ്ഥാപനങ്ങള്‍ അമീറിന് ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

SUMMARY: Man from Pattambi arrested for swindling 43 lakh and 5 sovereigns of gold from a Mumbai woman under the pretext of marriage

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നവവധുവിന് നേരെ സ്ത്രീധന പീഡനം; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

കൊല്ലം: നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനം നടന്നതായി പരാതി. വിവാഹം...

കരുതലിന്റെ സ്പർശമായി പ്രോജക്ട് ഷെൽട്ടർ മൂന്നാം വർഷത്തിലേക്ക്;  50 വീടുകൾ കൈമാറി, അടുത്ത വര്‍ഷത്തിനുള്ളില്‍ 50 വീടുകൾ കൂടി

ബെംഗളൂരു: സ്വന്തമായി ഒരു കൂരയെന്നത് സ്വപ്നം മാത്രമായവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പുതിയൊരു...

രണ്ടാം വളവില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുലർച്ചെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം...

ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ഒടുവില്‍ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗണ്‍സിലർ ആർ ശ്രീലേഖ രാജി...

കമാനങ്ങളില്ലാത്ത വീട്

രമാ പ്രസന്ന പിഷാരടി കമാനങ്ങളൊന്നുമില്ലാത്ത സാധാരണ വീടായിരുന്നു അത്. ആദ്യം വന്നവർ ചോദിച്ചു, ഇത് സ്വന്തം...

മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യ; ഗ്യാനേഷ് കുമാറിനെതിരെ അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം. ആഭ്യന്തര മന്ത്രി...

ബെംഗളൂരുവിന്റെ പുതിയ ഗതാഗതകേന്ദ്രമായി ഹൊസ്കോട്ടെ ഒരുങ്ങുന്നു; വരുന്നത് വൻകിട പദ്ധതികൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന...

സേലം ഡിവിഷനിൽ അറ്റകുറ്റപ്പണി; കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം

പാലക്കാട്: സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി നടക്കുന്നതിനാൽ കേരളത്തിലേക്കടക്കമുള്ള ട്രെയിന്‍...

Related Articles

Popular Categories