ബെംഗളൂരു: നീതി നിഷേധം ജനാധിപത്യ ധ്വംസനമാണെന്നും നീതി തേടാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും പ്രമുഖ അഭിഭാഷകനും സാമൂഹിക പ്രവർത്തകനും മലബാർ മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വ. പി. ഉസ്‌മാൻ പറഞ്ഞു.
നീതി എല്ലാവർക്കും ഒരുപോലെ ലഭിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥവത്താകുന്നത്. അധികാരവും സ്വാധീനവും നീതിയുടെ വഴിയിൽ തടസ്സമാകുന്ന സാഹചര്യം ഒരു സമൂഹത്തിനും അംഗീകരിക്കാനാവില്ല. നീതി നിഷേധിക്കപ്പെടുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് തകർന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൗവ്വഞ്ചേരി മഹല്ല് സംഗമത്തിൽ പാറമ്മൽ അബ്ദുൽ ഖാദർ ഹാജി സ്മാരക സാമൂഹിക നീതി പുരസ്‌കാരം ബംഗളൂരു ശാഖാ കമ്മിറ്റിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് പ്രസിഡന്റ് വി. സി. അബ്ദുൽ കരീം ഹാജി അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി. എച്ച്. ആർ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ബംഗളൂരു ശാഖാ ജനറൽ സെക്രട്ടറി ടി. സി. സിറാജ് സ്വാഗതം പറഞ്ഞു.
എഴുപത് വയസ്സിന് മുകളിൽ പ്രായമുള്ള മുൻകാല പ്രവർത്തകരായ ടി. സി. മുഹമ്മദ് ഹാജി, വി. എം. കുഞ്ഞിമുഹമ്മദ് ഹാജി, വി. എം. അബ്ദുറഹിമാൻ ഹാജി, ടി. സി. അബ്ദുള്ള ഹാജി, അസീസ് മഠത്തിൽ (ചാലിൽ) എന്നിവരെയും പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കി സേവന രംഗത്തേക്ക് പ്രവേശിച്ച യുവതലമുറയിലെ അഡ്വ. ഇൽയാസ്, ഡോ. ഷഫ്ന ഷെറിൻ,ഡോ. ഷഫ്ന മുനീർ, അഫ്സൽ എം. പി. (സി. എ.) എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
മഹല്ല് ഖത്തീബ് ഷരീഫ് ദാരിമി വിളയിൽ മുഖ്യപ്രഭാഷണം നടത്തി.
നസീർ സി. കെ., സജ്നാസ് കൂടാളി, മുനീർ വി. സി., പി. എം. അബ്ദുൽ ലത്തീഫ് ഹാജി, പി. എം. മുഹമ്മദ് ബാവലി എന്നിവർ സംസാരിച്ചു. സുബൈർ കായക്കൊടി, സിറാജ് ഹുദവി ,ടി.സി. സാലി, ടി.സി. ശബീർ , സാലിഹ് വാഫി, ടി.സി. മുനീർ,ശമീം വി സി , ഫസലു റഹ്‌മാൻ, വി.എം സഈദ്,നസീർ പി, എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വിവിധ കലാമത്സരങ്ങളും ഗാനവിരുന്നും ദഫ് പ്രദർശനവും സംഗമത്തിന്റെ ഭാഗമായി നടന്നു. കെ. കെ. സലീം നന്ദി പറഞ്ഞു.
















