ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയാണ് ഭുചലനമുണ്ടായത്.
പ്രദേശത്ത് 33 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇതേസമയം, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം ഹിമാചൽ പ്രദേശിലെ ഉനയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്.
SUMMARY: Earthquake in Assam; magnitude of 4.5 recorded on the Richter scale.
















