ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലിസ് രാഹുൽ ഗാന്ധി അടക്കമുള്ള എം.പിമാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. ഇവരെ കസ്റ്റഡിയിലെടുത്ത് ആകാശവാണി ഭവനിലേക്ക് മാറ്റി. പ്രതിഷേധ മാര്‍ച്ച് തടയാന്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി ദേശീയപതാക വീശി. ഒപ്പമുണ്ടായിരുന്ന പ്രതിപക്ഷ എംപിമാര്‍ക്ക് ആവേശം പകരുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ നീക്കം. വയനാട് എംപി പ്രിയങ്ക ഗാന്ധിയും ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. ഇതിന് പിന്നാലെ പ്രതിപക്ഷ എംപിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. എ.എ. റഹീം, ജോൺ ബ്രിട്ടാസ് തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷ സാധ്യത തുടരുകയാണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടും വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ആരോപിച്ചുമാണ് പ്രതിഷേധം. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും പുറമേ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ്, സുപ്രിയ സുലേ, എ എ റഹീം എംപി അടക്കമുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. മാര്‍ച്ച് അഞ്ഞൂറ് മീറ്റര്‍ പിന്നിട്ട് ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു.
ഇതോടെ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഇസ്തിഫാ എന്ന മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ജനാധിപത്യത്തെ കശാപ്പുചെയ്യുകയാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. വോട്ടുകൊള്ളക്കാര്‍ പുറത്തുപോകൂ എന്ന് എംപിമാര്‍ വിളിച്ചു പറഞ്ഞു. ‘യു ആര്‍ ഡണ്‍ ഗ്യാനേഷ് ബ്രോ’ എന്ന് എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തടഞ്ഞാലും തളരില്ലെന്ന് എംപിമാര്‍ പറഞ്ഞു. ഇതിനിടെ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും അദ്ദേഹത്തെ വാഹനത്തിലേക്ക് മാറ്റുകയും ചെയ്തു.
SUMMARY: Gyanesh Kumar’s resignation: Police blocked the INDIA bloc’s march and detained and removed the alliance’s MPs.
















