യാത്രാമധ്യേ ദാരുണാന്ത്യം; സ്കൂട്ടറിൽ നിന്ന് വീണ യുവ ഹാൻഡ്‌ബോൾ താരത്തിന്റെ തലയിലൂടെ ട്രാക്ടർ കയറിയിറങ്ങി

ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണുണ്ടായ അപകടത്തിൽ 14കാരിക്ക് ദാരുണാന്ത്യം. അൽപൈൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും യുവ ഹാൻഡ്‌ബോൾ താരവുമായ അൻഷിക റായ് ആണ് മരിച്ചത്.

അടുത്ത ദിവസം നടക്കാനിരുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനിരിക്കെയാണ് അപകടം. സ്കൂട്ടറിന്റെ പിന്നിലിരുന്ന് പ്രാക്ടീസിനായി പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇഷ്ടിക കയറ്റിയ ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനം വരികയായിരുന്നു. ഇതോടെ പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഇവർ റോഡിലേക്ക് വീണു. സ്‌കൂട്ടറിന്റെ പിൻസീറ്റിലിരുന്ന അൻഷിക വീണത് ട്രാക്ടറിന്റെ ചക്രത്തിനടിയിലേക്കായിരുന്നു. ഉടൻ തന്നെ പെൺകുട്ടിയെ സമീപത്തെ ഡിഎംസി ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കേറ്റ ഗുരുതരമായ പരിക്കുകൾ കാരണം ജീവൻ രക്ഷിക്കാനായില്ല.

ട്രാക്ടർ ട്രോളിയിൽ ഏകദേശം 20 ടണ്ണോളം ഭാരം ഉണ്ടായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരനായ പിതാവും വീട്ടമ്മയായ മാതാവും 13 വയസ്സുള്ള സഹോദരനും അടങ്ങുന്നതാണ് അൻഷികയുടെ കുടുംബം.

ബട്ടിൻഡയിൽ വെച്ച് ആരംഭിക്കാനിരുന്ന സംസ്ഥാനതല ഹാൻഡ്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അൻഷിക. മിടുക്കിയായ ഒരു കായിക താരത്തിന്റെ പെട്ടെന്നുള്ള വേർപാട് കുടുംബത്തെയും സഹപാഠികളെയും സ്കൂൾ അധികൃതരെയും കായിക ലോകത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്.
SUMMARY: Tragic end mid-journey; tractor runs over head of young handball player who fell from scooter..

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. കളർകോട് കപ്പക്കട...

Related Articles

Popular Categories