സ്റ്റോക്ക്ഹോം: 2026ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രമുഖ ബെല്‍ജിയന്‍-അമേരിക്കന്‍ കണികാ ഭൗതികശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ഹാല്സെന്(Francis Halzen)ലഭിച്ചു. അമേരിക്കയിലെ വിസ്കോണ്‍സിന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനാണ്. ഐസ്ക്യൂബ് ന്യൂട്രിനോ ഒബ്സര്‍വേറ്ററിക്ക് (IceCube Neutrino Observatory) നല്കിയ നിര്‍ണായക സംഭാവനകള്‍ക്കും പ്രപഞ്ചത്തില്‍നിന്നുള്ള ഉയര്‍ന്ന ഊര്‍ജ്ജമുള്ള(high-energy neutrinos of astrophysical origin) കണ്ടെത്തിയതിനുമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു. 12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ്(11.55 കോടിയിലേറെ രൂപ)സമ്മാനത്തുക.
നിലവിൽ അമേരിക്കയിലെ വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ പ്രൊഫസറാണ്. ഹാൾസണിന്റെ ശാസ്ത്രീയ ദീർഘവീക്ഷണവും കഠിനാധ്വാനവും പുതിയൊരു തരം ജ്യോതിശാസ്ത്രത്തിന് വഴിയൊരുക്കിയെന്ന് ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ കമ്മിറ്റി ചെയർമാൻ മാർക്ക് പിയേഴ്സ് വ്യക്തമാക്കി.
ബെൽജിയത്തിൽ ജനിച്ച 82 കാരനായ ഈ ശാസ്ത്രജ്ഞൻ നിലവിൽ യു എസ് എ യിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൺസിൻ മാഡിസണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണ്. തെക്കൻ ധ്രുവത്തിൽ ന്യൂട്രിനോകളെ കണ്ടെത്താനുള്ള ഹാൾസെന്റെ ഗവേഷണങ്ങൾക്ക് 1980 കളിലാണ് തുടക്കമായത്.
12 ദശലക്ഷം സ്വീഡിഷ് ക്രോണറാണ് (ഏകദേശം 1.2 ദശലക്ഷം യു എസ് ഡോളർ) ഈ വർഷത്തെ പുരസ്കാര തുക. വ്യക്തികൾക്കോ ചെറിയ ഗ്രൂപ്പുകൾക്കോ സംഘടനകൾക്കോ ആണ് ഈ തുക ലഭിക്കുക. കഴിഞ്ഞ വർഷം എം ആർ ഐ യന്ത്രങ്ങളുടെ അതിസൂക്ഷ്മ അളവുകൾക്കും വേഗതയേറിയ കമ്പ്യൂട്ടറുകൾക്കും വഴിതുറന്ന ക്വാണ്ടം ടണലിംഗ് ഗവേഷണത്തിനായിരുന്നു ഭൗതികശാസ്ത്ര നോബൽ നൽകിയിരുന്നത്.
മെഡിസിൻ നോബൽ പ്രഖ്യാപനത്തോടെയാണ് ഈ വർഷത്തെ പുരസ്കാര സീസണിന് തുടക്കമായത്. ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം, തിങ്കളാഴ്ച സാമ്പത്തിക ശാസ്ത്രം എന്നീ വിഭാഗങ്ങളിലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിക്കും.
SUMMARY: Physics Nobel for Francis Halzen















