പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കൊല്ലം: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പെണ്‍കുട്ടിയെ ഗർഭിണിയാക്കിയ 17കാരനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ് വയറുവേദനയെ തുടർന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടി പ്രസവിച്ചു. സംശയം തോന്നിയ ഡോക്ടർമാർ കുട്ടിയുടെ പ്രായം പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് മനസിലായത്. ആശുപത്രി അധികൃതർ ഉടൻ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ചൈല്‍ഡ്‌ലൈൻ പ്രവർത്തകർ എത്തി കുട്ടിയോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. വിവിധയിടങ്ങളില്‍വച്ച്‌ പതിനേഴുകാരൻ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി വിവരം തുറന്നു പറഞ്ഞതിന് പിന്നാലെ 17 വയസ്സുകാരനെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തു. നിലവില്‍ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ മുന്നില്‍ ഹാജരാകാൻ ആണ്‍കുട്ടിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

SUMMARY: Minor girl gives birth; POCSO case registered against 17-year-old boy

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ശബരിമല ഭക്തര്‍ക്ക് ആശ്വാസം; വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരും

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വിമാനത്തിന്റെ ക്യാബിനുള്ളില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനുള്ള അനുമതി തുടരുമെന്ന്...

മെര്‍ക്കുറി ഫേസ് ക്രീ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചു; വെളിപ്പെടുത്തലുമായി ഗായകൻ സലീം കോടത്തൂര്‍

കൊച്ചി: ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്ന...

പാക് മന്ത്രി മുസാദിഖ് മാലിക്കിന് താജ്മഹല്‍ സന്ദര്‍ശിക്കാൻ അനുമതി

ഡല്‍ഹി: ഇന്ത്യ സന്ദർശനത്തിനെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിഖ്...

അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ചില പ്രദേശങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: വൈദ്യുതി വിതരണ ശൃംഖലയിലെ ത്രൈമാസ അറ്റകുറ്റപ്പണികളുടെ ഭാഗമായി ബെംഗളൂരുവിലെ വിജയനഗർ,...

സംശയത്തിന്റെ പേരിൽ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അതിഥി തൊഴിലാളി അറസ്റ്റില്‍

മൂന്നാർ: ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന മറുനാടൻ തൊഴിലാളിയെ അറസ്റ്റുചെയ്തു. അസം ഡപോറ നാഗോൺ...

ബെംഗളൂരു വിമാനത്താവളത്തിൽ 12 ലക്ഷം രൂപയുടെ വ്യാജ സിഗരറ്റുകൾ പിടികൂടി

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 12 ലക്ഷം രൂപ വിലമതിക്കുന്ന...

നവംബർ 25ന് ബെംഗളൂരുവിൽ 12 മണിക്കൂർ കാവേരി ജലവിതരണം തടസ്സപ്പെടും; മുൻകൂട്ടി വെള്ളം സംഭരിക്കാൻ നിർദേശം

ബെംഗളൂരു: അറ്റകുറ്റപ്പണികളും അത്യാവശ്യ സാങ്കേതിക പ്രവൃത്തികളും നടക്കുന്നതിനാൽ നവംബർ 25 ന്...

ബന്ദിപൂര്‍ വഴിരാത്രി യാത്ര; കേരള ആർടിസിയുടെ ബെംഗളൂരു- നിലമ്പൂര്‍ സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് ആരംഭിച്ചു

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽനിന്നു നിലമ്പൂരിലേക്കുള്ള രാത്രികാല സ്വിഫ്റ്റ് ഡീലക്സ് ബസ്...

Related Articles

Popular Categories