ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ വെടിക്കെട്ട് സെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 14.4 ഓവറില്‍ മറികടക്കുകയായരുന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ട റാഞ്ചിയില്‍ നടക്കും.
സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 19.2 ഓവറില്‍ 171ന് ഓള്‍ ഔട്ട്, ഇന്ത്യ 14.4 ഓവറില്‍ 172-2.
43 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും 27 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. റോസ്റ്റണ്‍ ചേസിനെ സിക്സിന് പറത്തി ആദ്യ ടി20 സെഞ്ചുറി തികച്ച ശ്രേയസ് 10 ഫോറും ആറ് സിക്സും പറത്തിയാണ് 43 പന്തില്‍ 102 റണ്‍സെടുത്തത്.സഞ്ജു സാംസൺ(11 ), അഭിഷേക് ശർമ (21 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 19.1 ഓവറില്‍ 171 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 34 പന്തില്‍ 56 റണ്‍സെടുത്ത ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഷായ് ഹോപ് 37 പന്തില്‍ 52 റണ്‍സെടുത്തു. ഇന്ത്യക്കായി നമൻ ധിര്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.
SUMMARY: Shreyas Iyer hits a blazing century; India secures a resounding victory against West Indies.
















