തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയിൽ നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ താഴ്ന്ന് 13660 രൂപയാണ് ഇന്നത്തെ വില. പവന് 120 രൂപ കുറഞ്ഞ് 109280 രൂപയായി വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11225 രൂപയും പവന് 89800 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8745 രൂപയും പവന് 69960 രൂപയുമാണ് വില.
9 കാരറ്റ് ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയും നല്‍കണം. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ പുതിയ വില 4124 ഡോളറായി. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.19 ലക്ഷം രൂപയില്‍ താഴെയാകും ചെലവ് വരിക. അഞ്ച് ശതമാനം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ചേരുമ്പോള്‍ 9000 രൂപ വരെ അധികമായി നല്‍കേണ്ടി വരും.
SUMMARY: Gold rate is decreased
















