ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്ഘട്ടില്‍ പ്രതിപക്ഷ പ്രതിഷേധം

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ എംപിമാര്‍ രാജ്ഘട്ടിലെത്തി. മൂന്ന് ബസുകളിലായാണ് എംപിമാരുടെ ബസ് രാജ്ഘട്ടിലേക്കെത്തിയത്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയും രേവന്ത് റെഡ്ഡിയും ഇന്ന് സമരമുഖത്തുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഗ്യാനേഷ് കുമാറിനെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി, അമിത് ഷാ, ഗ്യാനേഷ് കുമാര്‍, ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് എന്നിവര്‍ ക്രിമിനല്‍ ഗൂഢാലോചനയിലൂടെ ഇന്ത്യയെ റാഞ്ചിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന ഇല്ലാതാക്കി വോട്ട് കവര്‍ന്ന ഇവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ജനങ്ങളുടെ അധികാരം കവരുകയാണെന്നും ഇന്ത്യ മുന്നണി എംപിമാര്‍ രാജ്ഘട്ടില്‍ സമാധാനപരമായി കുത്തിയിരുപ്പ് സമരം നടത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോദിക്ക് സദ്ബുദ്ധിവരാന്‍ രാജ്ഘട്ടില്‍ പ്രാര്‍ഥിക്കുമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

SUMMARY: Opposition protests at Rajghat demanding Gyanesh Kumar’s resignation

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ഫ്രീഡം പാർക്കിൽ എസ്.ഐ.ആർ വിരുദ്ധ പ്രതിഷേധം: അഭിജീത് ദിപ്കെയും, ധ്രുവ് റാഠിയും പ്രകാശ് രാജും പങ്കെടുത്തു; ‘ജനതാ ന്യായാലയത്തിൽ’ വോട്ടർമാരുടെ പരാതികൾ

ബെംഗളൂരു: കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്കെതിരെ ബെംഗളുരുവിലെ ഫ്രീഡം പാർക്കിൽ...

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു....

ചെന്നൈയില്‍ മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍ വൻ അപകടം: റോഡ് ഇടിഞ്ഞ് കാര്‍ കുഴിയില്‍ വീണു

ചെന്നൈ: ടൈഡല്‍ പാർക്കിന് സമീപം റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞുണ്ടായ കൂറ്റൻ കുഴിയിലേക്ക്...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാര്‍സണ്

സ്ററോക്ഹോം: 2026ലെ സാഹിത്യ നൊബേല്‍ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്. സാഹിത്യത്തിലെ...

ബെംഗളൂരുവിൽ മലയാളി നഴ്സ് ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരു ബൈക്കപകടത്തിൽ മലയാളി നഴ്സ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി...

ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ഹൈവേയിൽ ബൈക്ക് അപകടത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു....

ചെന്നൈയില്‍ മെട്രോ നിര്‍മ്മാണം നടക്കുന്ന പാതയില്‍ വൻ അപകടം: റോഡ് ഇടിഞ്ഞ് കാര്‍ കുഴിയില്‍ വീണു

ചെന്നൈ: ടൈഡല്‍ പാർക്കിന് സമീപം റോഡ് അപ്രതീക്ഷിതമായി ഇടിഞ്ഞുണ്ടായ കൂറ്റൻ കുഴിയിലേക്ക്...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാര്‍സണ്

സ്ററോക്ഹോം: 2026ലെ സാഹിത്യ നൊബേല്‍ കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സണിന്. സാഹിത്യത്തിലെ...

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കാണാതായതായി പരാതി....

ഇടുക്കിയില്‍ ഒക്ടോബര്‍ 16ന് സിപിഎം ഹര്‍ത്താല്‍

ഇടുക്കി: ഒക്റ്റോബർ 16-ന് ഇടുക്കി ജില്ലയില്‍ ഹർത്താല്‍. സിപിഎമ്മാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്....

ഗാര്‍ഹിക പീഡനം തടയാന്‍ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

തിരുവനന്തപുരം: ഗാർഹിക പീഡനങ്ങള്‍ വർധിച്ചുവരുന്ന പശ്ചാത്തലത്തില്‍, അവയ്ക്കെതിരെ ശക്തമായ പ്രതിരോധവുമായി ആഭ്യന്തര...

Related Articles

Popular Categories