ഐക്യവും സ്നേഹവും ഓണത്തിന്റെ കരുത്ത്‌- മന്ത്രി ടി സിദ്ധിക്ക് 

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യവും സ്നേഹവും ആണ് ഓണത്തെ കരുത്തുറ്റതാക്കുന്നതെന്ന് കേരള കൃഷി മന്ത്രി ടി സിദ്ധിക്ക് അഭിപ്രായപ്പെട്ടു.  കേരളസമാജം മാഗഡി റോഡ് സോൺ സംഘടിപ്പിച്ച ഓണോത്സവ് മാഗഡി റോഡ്, സീഗേഹള്ളി എസ് ജി മാര്യേജ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളസമാജം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ ‌ മന്ത്രി പ്രകീർത്തിച്ചു. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ലഹർ സിങ് സിറോയ എം പി, സിനിമാ താരം വിനയ പ്രസാദ്, ഐവാൻ നിഗ്ലി എക്സ് എം എൽ എ, കർണാടക ജൈവോർജ്ജ വികസന ബോർഡ് ചെയർമാൻ എസ് ഇ സുധീന്ദ്ര, കേരള സമാജം പ്രസിഡന്റ് എം ഹനീഫ്, ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ ജോർജ് തോമസ്, കെ എൻ ഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥൻ, സോൺ കൺവീനർ ലിജു പി കെ,ആഘോഷ കമ്മറ്റി കൺവീനർ സനൽ കുമാർ, വനിതാ വിഭാഗം ചെയർപേർസൺ ബിന്ദു സെയിൽസ് രാജ്,  യൂത്ത് വിങ്ങ് ചെയർപേർസൺ അതുല്യ മനോജ്‌ തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ മേഘ എഞ്ചിനീറിങ് ലിമിറ്റഡ് കേരള സമാജത്തിന് സംഭാവന നൽകുന്ന ഐ സി യൂ ആംബുലൻസിനുള്ള തുക കമ്പനി സീനിയർ വൈസ് പ്രസിഡന്റ് സുധീർ മോഹനും സുധ സുധീറും ചേർന്ന് കേരള സമാജം ഭാരവാഹികൾക്ക് കൈമാറി. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ ഉണ്ണികൃഷ്ണൺ, പ്രദീപ് കുമാർ, പുഷ്പരാജ്, മാധവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സോൺ കുടുംബാഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ, അഞ്ജന ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച നൃത്ത പരിപാടി, ഓണ സദ്യ, ചെണ്ട മേളം, പിന്നണി ഗായകൻ പദ്മശ്രീ എം ജി ശ്രീകുമാർ, ചിത്ര അരുൺ എന്നിവരുടെ ഗാനമേള എന്നിവ നടന്നു.
SUMMARY: Unity and love are the strength of Onam – Minister T. Siddique
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു മെട്രോ ഹൊസൂരിലേക്ക് നീട്ടണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ബൊമ്മസന്ദ്രയിൽനിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽ പാത നീട്ടുന്ന...

മെനു പാലിച്ചില്ല: ഇന്ദിര കാന്റീൻ കരാർ ഏജൻസിക്കെതിരെ നടപടിയെടുക്കാൻ നിർദേശം

ബെംഗളൂരു: നഗരത്തിലെ ഇന്ദിര കാന്റീനുകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും നിശ്ചയിച്ച മെനുവിന്റെ പാലനവും...

കേരളത്തിൽ ഒക്ടോബർ 16 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത; തുലാവര്‍ഷവും എത്തിയേക്കും

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്....

സമൂഹ മാധ്യമങ്ങള്‍ വഴി തന്റെ പേരില്‍ വ്യാജ പോസ്റ്റുകള്‍; പി കെ ശ്രീമതി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: തന്റെ പേരില്‍ വ്യാജവാർത്തകളും അധിക്ഷേപകരമായ പോസ്റ്റുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.ഐ.എം...

ഇന്ത്യൻ റെയില്‍വേയില്‍ വൻ തൊഴിലവസരം; ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളിലേക്ക് ജോലി നേടാൻ സുവർണാവസരം....

ജന്തര്‍ മന്ദറില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി

ഡൽഹി: ഡല്‍ഹി ജന്തര്‍ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയില്‍നിന്ന് നീക്കി...

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

Related Articles

Popular Categories