ബെംഗളൂരു: ബെംഗളൂരു നോർത്ത് താലൂക്കിലെ കമ്മഗൊണ്ടനഹള്ളി അബിഗെരെ മെയിൻ റോഡിലെ എണ്ണ വിൽപ്പന കടയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് അപകടം. 6 കിലോ ഭാരമുള്ള 23 സിലിണ്ടറുകൾ ഒന്നിനുപുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു. ആളപായമില്ല. ഗംഗമ്മഗുഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്ത് എത്തി തീയണച്ചിട്ടുണ്ട്.
23 Cylinders Explodes In Bengaluru! Massive Fire Breaks Out In Kammagondanahalli Shop
#TV9Kannada #CylinderBlast #Kammagondanahalli #KammagondanahalliCylinderBlast #FireAccident #FireBrigade #GangammagudiPolice #KannadaNews https://t.co/AMVi7zaDU6
— TV9 Kannada (@tv9kannada) October 25, 2026
കടയിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവ വിൽപ്പന നടത്തിവരികയായിരുന്നു. കടയിൽ സൂക്ഷിച്ചിരുന്ന ഇന്ധനങ്ങൾ തീപിടുത്തത്തിന്റെ തീവ്രത വർദ്ധിപ്പിച്ചിരിക്കാമെന്ന് കണക്കാക്കപ്പെടുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: 23 cylinders stored in a shop in Kammagondanahalli, Bengaluru, exploded; no casualties reported.
















