പാലക്കാട്‌ പിഞ്ച് കുഞ്ഞുങ്ങളെ അമ്മ കൊലപ്പെടുത്തിയ സംഭവം; മറ്റൊരാള്‍ക്ക് കൂടി പങ്കെന്ന് സൂചന

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ രണ്ട് കുഞ്ഞുങ്ങളെ അമ്മ വെള്ളത്തൊട്ടിയില്‍ മുക്കിക്കൊന്ന കേസില്‍ ഒരാള്‍ക്കുകൂടി പങ്കെന്ന് സൂചന. പ്രതി നിവേദ്യയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇതേക്കുറിച്ച്‌ പോലീസിന് സൂചന ലഭിച്ചത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്നാണ് അധികൃതർ പറയുന്നത്. ഒക്‌ടോബർ ആദ്യമാണ് കൊലപാതകം നടന്നത്.

അഞ്ചും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിക്കുള്ളിലെ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മകളായ ജെനിഫർ ജൂലിയറ്റും (അഞ്ച്), മകൻ റോബിൻ ക്രിസ്റ്റഫറുമാണ് (മൂന്ന്) കൊല്ലപ്പെട്ടത്. കൃത്യം നടക്കുമ്പോള്‍ പ്രതിയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് ജോണ്‍കുമാർ ജോലിക്ക് പോയിരിക്കുകയായിരുന്നു.

വെള്ളത്തൊട്ടിയില്‍ കളിക്കുകയായിരുന്ന ജെനിഫർ ജൂലിയറ്റിനെ തലയില്‍ പിടിച്ച്‌ ബലമായി വെള്ളത്തില്‍ മുക്കി മരണമുറപ്പാക്കി. തുടർന്ന് പുറത്ത് കളിക്കുകയായിരുന്ന മകൻ റോബിൻ ക്രിസ്റ്റഫറിനെ കുളിമുറിയിലെത്തിച്ച്‌ തൊട്ടിയില്‍ തള്ളിയിട്ടശേഷം മുതുകില്‍ പിടിച്ച്‌ അമർത്തി കൊലപ്പെടുത്തുകയായിരുന്നു. തൊട്ടിയില്‍ മുക്കാല്‍ഭാഗം മാത്രമാണ് വെള്ളമുണ്ടായിരുന്നത്. കുട്ടികളുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അയല്‍വാസികളോട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞു.

താൻ വീടിന് പുറത്ത് തേങ്ങ പൊതിക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്. അയല്‍വാസികള്‍ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വതന്ത്രജീവിതത്തിന് കുട്ടികള്‍ തടസമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്ന പ്രതിയുടെ ആദ്യ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിരുന്നില്ല. ഇതിനിടെയാണ് കൊലപാതകത്തില്‍ മറ്റൊരാള്‍ക്കുകൂടി പങ്കുണ്ടെന്ന സൂചന പോലീസിന് ലഭിക്കുന്നത്.

SUMMARY: Incident in Palakkad where a mother killed her young children; indications suggest the involvement of another person

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘കായികമേളയിലെ ഭക്ഷണത്തില്‍ പുഴു’; വ്യാജ പ്രചാരണം നടത്തിയ അധ്യാപകൻ അറസ്റ്റില്‍

കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവുണ്ടെന്ന തരത്തില്‍...

യെലഹങ്കയിൽ പി.ജി. കെട്ടിടത്തിന്റെ ടെറസിൽനിന്ന് വീണ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: യെലഹങ്കയിൽ വനിതാ പേയിങ് ഗസ്റ്റ് താമസകേന്ദ്രത്തിന്റെ നാലാം നിലയിലെ ടെറസിൽനിന്ന്...

സ്കെച്ച് തയ്യാറാക്കുന്നതിന് 20,000 രൂപ കൈക്കൂലി; സർവേയർ അറസ്റ്റിൽ

ബെംഗളൂരു: ഭൂമിയുടെ 11E സ്കെച്ച് തയ്യാറാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങിയെന്ന...

ഇസ്രായേലിൽ രാഷ്ട്രീയ അനിശ്ചിതത്വം; സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ആർക്കുമില്ല

ജെ​റു​സ​ലേം: ഇസ്രായേൽ പാ​ർ​ല​മെ​ന്‍റ്  തി​ര​ഞ്ഞെ​ടു​പ്പി​ൽ വോട്ടെണ്ണൽ 90 ശതമാനം പിന്നിടുമ്പോഴും ആർക്കും...

കിഫ്ബിയിലെ ക്രമക്കേട്, ഭൂമിയേറ്റെടുക്കൽ: വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി...

ദേശീയപാത ടോൾ പ്ലാസകൾക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് നവംബർ ഒന്നുമുതൽ 1,500 രൂപയ്ക്ക് കൺസഷണൽ ആനുവൽ പാസ്

ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന അർഹരായ...

ബെംഗളൂരു നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് ട്രക്ക് ഡ്രൈവർമാർക്ക് ദാരുണാന്ത്യം  

ബെംഗളൂരു: നൈസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് ലോറി ഡ്രൈവർമാർ...

എസ്.ഐ.ആർ; കർണാടകയിലെ വോട്ടർ പട്ടികയിൽനിന്ന് 716 വിദേശ പൗരന്മാരെ നീക്കി, കൂടുതലും നേപ്പാളി പൗരന്മാർ 

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്രവോട്ടർപട്ടിക പരിഷ്‌കരണ (SIR) പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ...

Related Articles

Popular Categories