തിരുവനന്തപുരം: മുൻ എംഎല്‍എമാരുടെ മിനിമം പെൻഷൻ കൂട്ടി. രണ്ട് വർഷം എംഎല്എയായിരുന്നവർക്കുള്ള പെൻഷൻ 8000 രൂപ എന്നത് 10,000 രൂപയാക്കി. മൂന്ന് വർഷം എംഎല്‍എ ആയിരുന്നവർക്ക് പെൻഷനായി ലഭിക്കുക 15,000 രൂപയാണ്. നിലവിലെ പെൻഷൻ 12,000 രൂപയായിരുന്നു. നാല് വർഷം എംഎല്‍എ ആയിരുന്നവർക്ക് ലഭിക്കുക 20000 രൂപ പെൻഷനാണ്. മുമ്പ് 16,000 രൂപയായിരുന്നു നാല് വർഷം പൂർത്തിയാക്കിയ ജനപ്രതിനിധികള്‍ക്ക് നല്കുന്ന പെൻഷൻ.
അഞ്ച് വർഷം എംഎല്‍എ ആയിരുന്നവർക്ക് ലഭിക്കുക 25000 രൂപയാണ്. മുമ്പ് 20000 രൂപയായിരുന്ന തുകയാണ് ഈ വിധത്തില്‍ കൂട്ടിയിരിക്കുന്നത്. അഞ്ച് വർഷത്തില്‍ കൂടുതല്‍ എംഎല്‍എ ആയിരുന്നവർക്ക് കൂടുതലുള്ള ഓരോ വർഷവും അധിക പെൻഷൻ ലഭിക്കും. മുൻ അംഗങ്ങള്‍ക്ക് 70 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് പ്രതിമാസം 4000 രൂപ അധികമായി ലഭിക്കും.
ഇതോടൊപ്പം മന്ത്രിമാരുടെ ശമ്പളവും എംഎല്‍എമാരുടെ അലവൻസും കൂട്ടാനുള്ള ബില്ലുകള്‍ നിയമസഭയില്‍ എത്തിയിട്ടുണ്ട്. ഗവർണറുടെ അനുമതി ലഭിച്ചശേഷം ഇന്ന് രാവിലെയാണ് ബില്‍ സഭയില്‍ വച്ചത്. എംഎല്‍എമാരുടെ അലവൻസ് 70,000 രൂപയില്‍ നിന്ന് 98,000 രൂപയാകും. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളം 1,08,000 രൂപയില്‍ നിന്ന് 1,22,000 രൂപയായി വർദ്ധിക്കും.
SUMMARY: Minimum pension for former MLAs increased; ₹25,000 for those who completed five years
















