ബെംഗളൂരു: എൻഎസ്എസ് കർണാടക അന്നസന്ദ്രപാളയ കരയോഗത്തിന്റെ 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.
സുമേഷ് നമ്പ്യാർ എസ്. കെ. (പ്രസിഡന്റ്), സന്തോഷ് കുമാർ പി. (സെക്രട്ടറി), സുകേഷ് എസ്. കെ. (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഉദയകുമാർ (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് നമ്പ്യാർ (ജോയിന്റ് സെക്രട്ടറി), അനിൽ കെ. (ജോയിന്റ് ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
എൻ.എസ്.എസ്.കെ. ജനറൽ സെക്രട്ടറി പി എം ശശീന്ദ്രൻ, തിരഞ്ഞെടുപ്പ് ഓഫീസർ ആർ വിജയൻ നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ നടന്നത്. കരയോഗത്തിന്റെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
SUMMARY: Office bearers of the NSSK Annasandrapalya Karayogam
















