ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചു; നാടക സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ച്‌ പ്രതിഷേധക്കാര്‍

ബെംഗളൂരു: മഹാത്മാ ഗാന്ധിയെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ച്‌ പ്രതിഷേധക്കാര്‍ നാടക സംവിധായകന്റെ മുഖത്ത് മഷിയൊഴിച്ചു. മൈസൂരുവില്‍ നിന്നുള്ള സംവിധായകന്‍ അഡന്ത സി കരിയപ്പയെയാണ് ഒരു കൂട്ടം പ്രതിഷേധക്കാര്‍ തടഞ്ഞുവച്ച്‌ മഷിയൊഴിച്ചത്. ബെംഗളൂരു ബനശങ്കരിയിലെ സുചിത്ര ഫിലിം അക്കാദമിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

അഡന്ത സി കരിയപ്പ സംവിധാനം ചെയ്ത ‘ഗാന്ധി ഹത്യേയ സത്യ’ (ഗാന്ധി വധത്തിന് പിന്നിലെ സത്യം) എന്ന നാടകത്തിനിടെയാണ് പ്രതിഷേധമുണ്ടായത്. ഗാന്ധിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച്‌ പ്രതിഷേധക്കാര്‍ വേദിയി കയറി. ഗാന്ധിയെക്കുറിച്ച്‌ തെറ്റായ കാര്യങ്ങളാണ് കരിയപ്പ പ്രചരിപ്പിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. ഗാന്ധിയെ ദേശവിരുദ്ധനും മുസ്‌ളീങ്ങളുടെ അടിമയായും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയെ നായകനായി ഉയര്‍ത്തിക്കാട്ടുന്നു.

രാജ്യവിഭജനത്തിന് കാരണം ഗാന്ധിയും കോണ്‍ഗ്രസുമാണെന്ന് നാടകത്തില്‍ പരാമര്‍ശിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. കാണികളില്‍ ചിലര്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സംവിധായകന്‍ ഇവര്‍ക്കെതിരെ മോശം ഭാഷ പ്രയോഗിച്ചെന്നും പരാതിയുണ്ട്.സംഭവത്തില്‍ കരിയപ്പക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ബിജെപിയുടെ ഭരണകാലത്ത് രംഗായന നാടകവേദിയുടെ ഡയറക്ടറായി കരിയപ്പയെ നിയമിച്ചിട്ടുണ്ട്. നേരത്തേയും പല വിവാദങ്ങളിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.

SUMMARY: Gandhiji portrayed in a poor light; protesters smear ink on theatre director’s face

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: ആലപ്പുഴ നെടുമുടി കളത്തിൽ വീട്ടിൽ സി. ബി. വിജയലക്ഷ്മി (79)...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന; ബെംഗളൂരുവിൽ മലയാളി സംഘടനകളുടെ സംയുക്ത യോഗം ചേർന്നു

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം തുക കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധവും...

മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ധനസഹായം നവംബര്‍ വരെ നീട്ടി; ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വാടക വീടുകളില്‍ താമസിക്കുന്ന മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കുള്ള ധനസഹായവും ജീവനബത്തയും നവംബര്‍...

പതിനാറുകാരിക്ക് ലൈംഗികാതിക്രമം; പ്രമുഖ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് അറസ്റ്റില്‍

കൊല്ലം: ഓച്ചിറയില്‍ 16കാരിയോട് ലൈംഗികാതിക്രമം നടത്തിയ മതപ്രഭാഷകൻ അറസ്റ്റില്‍. വ്ലോഗറും മതപ്രഭാഷകനുമായ...

എല്‍പിജി വാണിജ്യ സിലിണ്ടറിൻ്റെ വില വീണ്ടും കൂട്ടി

ഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ചു....

കാൽവറി പ്രെയർ ഫെലോഷിപ്പ് കൺവെൻഷന് തുടക്കം

ബെംഗളൂരു: രണ്ട് ദിവസം നീണ്ടു നിൽക്കുന്ന കാൽവറി പ്രെയർ ഫെലോഷിപ്പ് ബെംഗളൂരു...

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണറുടെ രാജി ആവശ്യപ്പെട്ട് ‘ദില്ലി ചലോ’ റാലിയുമായി ഇൻഡ്യ സഖ്യം; രാംലീല മൈതാനത്ത് വൻ പ്രതിഷേധം

ഡല്‍ഹി: എസ്‌ഐആർ ക്രമക്കേടുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് ബിജെപിയുടെയും ഇന്ത്യാ...

എഴുത്തച്ഛൻ പുരസ്കാരം മേതില്‍ രാധാകൃഷ്ണന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം പ്രശസ്ത...

Related Articles

Popular Categories