ആരോ​ഗ്യ സർവകലാശാല കലോത്സവത്തിനിടെ സംഘർഷം; വിദ്യാർഥികൾക്ക് പരുക്ക്, നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കേരള ആരോഗ്യ-ശാസ്ത്ര സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേരെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കോട്ടയ്‌ക്കേറം സ്വദേശികളായ വിഷ്ണു (38), രാജേഷ് (33), ദീപു കൃഷ്ണ (34), ആരോമല്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ വെച്ചു നടന്ന കലോത്സവത്തിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം. പുറത്തുനിന്ന് കുറച്ചുപേർ എത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് ബാറ്റും അടക്കമുള്ളവ കൊണ്ടാണ് മർദിച്ചതെന്ന് വിദ്യാർഥികൾ പരാതിയിൽ പറയുന്നു. കലോത്സവത്തിന്റെ സമാപനത്തിൽ സമ്മാനദാനത്തിനിടെയാണ് കൂട്ടത്തല്ലുണ്ടായത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 25ഓളം പേർക്കെതിരെ കേസെടുത്തു. കെ എസ് യു പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുത്തത്.

സംഘര്‍ഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍ അമല്‍ദേവ് ഉള്‍പ്പെടെ ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. കലോത്സവത്തില്‍ വിജയികളായ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ സമാപന സമ്മേളനത്തില്‍ ബാനര്‍ ഉയര്‍ത്തിയതാണ് സംഘര്‍ഷത്തിലേക്കു നയിച്ചത്.
SUMMARY: Clash during Health University arts festival; students injured, four arrested.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി കന്നഡ രാജ്യോത്സവാഘോഷം

ബെംഗളൂരു: ബെഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ കേരളപ്പിറവി- കന്നഡ രാജ്യോത്സവം  ആഘോഷം ...

ജനശതാബ്ദി ട്രെയിനുകളുടെ സൂപ്പര്‍ഫാസ്റ്റ് പദവി പിന്‍വലിച്ചു; ടിക്കറ്റ് നിരക്കുകള്‍ കുറയും

തിരുവന്തപുരം: തിരുവനന്തപുരം - കണ്ണൂര്‍, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളുടെ...

ഹോട്ടലിലെ മാലിന്യ ചേംബർ വൃത്തിയാക്കുന്നതിനിടെ നാല് പേർ ശ്വാസംമുട്ടി മരിച്ചു

ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിനിൽ സ്വകാര്യ ഹോട്ടലിലെ മാലിന്യ അറ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി...

ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണത്തിന് നേട്ടം; വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 360 രൂപയാണ്...

കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് എച്ച്.എം.ടിയുടെ ‘കന്നഡിഗ’ വാച്ചുകൾ

ബെംഗളൂരു: കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് പുതിയ ‘കന്നഡിഗ’ വാച്ച് മോഡലുകൾ പുറത്തിറക്കി ഹിന്ദുസ്ഥാൻ...

കർണാടകയിൽ ശക്തമായ മഴ മുന്നറിയിപ്പ്; വിവിധ മേഖലകളിൽ ജാഗ്രത

ബെംഗളൂരു: കർണാടകയിലെ വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ...

സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസ്; തൊപ്പിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ...

സംസ്ഥാനത്ത് മഴ തുടരും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: മുറാസു ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ തുടരും. ഇന്ന് ആറു...

Related Articles

Popular Categories