കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 360 രൂപയാണ് വര്‍ധിച്ചത്. 1,02,200 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 45 രൂപയാണ് വര്‍ധിച്ചത്. 12,775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ പവൻ വിലയിൽ 9200 രൂപയുടെ കുറവുണ്ടായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില കൂടിയതോടെയാണ് കേരളത്തിലും വില മാറ്റം.
അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട്ഗോൾഡ് ട്രോയ് ഔൺസിന് 13.94 ഡോളർ കൂടി 3,903.01 ഡോളറായി. ശനിയാഴ്ച സ്വർണത്തിന് കേരളത്തിൽ പവന് 2,480 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയും പവന് 1,01,840 രൂപയുമായിരുന്നു വില. അവധി ദിനമായ ഇന്നലെയും ഇതേവില തുടർന്നു. വെള്ളിയാഴ്ച പവന് 1240 രൂപയും ഗ്രാമിന് 155 രൂപയും കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4000 ഡോളറിന് താഴെ പോയതോടെ 2013-ലെ വലിയ വിലത്തകർച്ച ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് നിക്ഷേപകരും വ്യാപാരികളും. വിലക്കുറവ് വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാകുമെങ്കിലും വില ഇനിയും കുറയുമെന്ന് കരുതി വാങ്ങൽ മാറ്റിവയ്ക്കുന്നത് ചിലപ്പോൾ കൂടുതൽ ചെലവിന് കാരണമാകാം. അതേസമയം, ഉയർന്ന വിലയിൽ വാങ്ങിയ സ്വർണശേഖരത്തിന്റെ മൂല്യം കുറയുന്നത് ജ്വല്ലറി വ്യാപാരികൾക്ക് സാമ്പത്തിക വെല്ലുവിളിയാണ്. പഴയ സ്വർണം വിൽക്കുന്നവർക്ക് ലഭിക്കുന്ന തുക കുറയുമെങ്കിലും പുതിയ ആഭരണങ്ങളിലേക്ക് മാറ്റുന്നവർക്ക് വിലക്കുറവിന്റെ പ്രയോജനം ലഭിച്ചേക്കാം.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.
SUMMARY: Gold gains after several days; price increases
















